HOME
DETAILS

വാദി അല്‍ മുര്‍

  
backup
February 07 2021 | 05:02 AM

54638416341

ഒരു പ്രഭാതംകൊണ്ട് മരുഭൂമിയാക്കപ്പെട്ട ഹരിത ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒറ്റ രാത്രി കൊണ്ട് മനുഷ്യര്‍ കൂടൊഴിഞ്ഞ് പോയി പ്രേതനഗരമായ ചെര്‍ണോബില്‍ പോലെ ഒരു കൊച്ചു ഗ്രാമമുണ്ട് ഒമാനില്‍. പേര് വാദി അല്‍ മുര്‍. ശക്തമായ വായു പ്രവാഹത്തില്‍ മരുഭൂമണല്‍ കൊണ്ട് മൂടപ്പെട്ടുപോയ ഒമാനി ഗ്രാമം. ചെര്‍ണോബില്‍ ഇന്നും നഷ്ങ്ങളുടെ ദിവാ സ്വപ്‌നമാണെങ്കില്‍ വാദി അല്‍ മുര്‍ തിരിച്ച് പോക്കിന്റെ സാധ്യതകളുടെ നനുത്ത പ്രതീക്ഷകളാണ്. പഴയ ഗ്രാമത്തിന്റെ ശിഷ്ടങ്ങളിലേക്ക് തിരിഞ്ഞ് നടക്കുന്നവരുടെ, ഭൗമ പ്രതിഭാസങ്ങളുടെ അത്ഭുതങ്ങളിലേക്ക് അന്തംവിട്ടു നോക്കുന്നവരുടെ, കൗതുകങ്ങളിലേക്ക് യാത്ര പോകുന്നവരുടെ കീശയുടെ കനത്തില്‍ ജീവിക്കാന്‍ പറ്റുമോ എന്ന് നോക്കുന്ന ഒരു നാടിന്റെ വിപണന സാധ്യതയിലുള്ള പ്രതീക്ഷ, ചെര്‍ണോബിലിന് ഇല്ലാതെ പോകുന്ന, വാദി അല്‍ നൂറിന് സ്വന്തമായ ടൂറിസം സാധ്യതകള്‍.


ബ്രൂക്ക്‌ലിന്‍ ബ്രിഡ്ജ്


ഒരു പിതാവിന്റെയും മകന്റെയും കഠിനാധ്വാനത്തിന്റെയും എന്‍ജിയനീറിങ് വൈദഗ്ധ്യത്തിന്റെയും മാത്രമല്ല ജീവത്യാഗത്തിന്റ കൂടി മുകളിലൂടെയാണ് ബ്രൂക്ക്‌ലിന്‍ ജനത ന്യൂയോര്‍ക്കിലേക്ക് വാഹനമോടിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തെ ബ്രൂക്ക്‌ലിനുമായി ബന്ധിപ്പിക്കുന്ന പ്രശസ്തമായ ബ്രൂക്ക്‌ലിന്‍ ബ്രിഡ്ജ് ആണിത്. ജോണ്‍ അഗസ്തസ് റോബ്ലിങ് എന്ന എന്‍ജിനീയര്‍ തന്റെ കഠിനാധ്വാനത്താല്‍ പണി തുടങ്ങി അവസാനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ അതേ പാലത്തില്‍ അപകടത്തില്‍ മരിച്ച ശേഷം തന്റെ മകന്‍ വാഷിങ്ടണ്‍ റോബ്ലിങ്ങും ഭാര്യ എമിലിയും നിശ്ചയദാര്‍ഢ്യത്തില്‍ നിര്‍മിച്ച തൂക്ക് പാലം. 1867 ല്‍ പാലത്തിന്റെ പണി തുടങ്ങിയിട്ട് പൂര്‍ത്തിയാവാന്‍ 1883 വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും അതു ചരിത്രമായിരുന്നു. രണ്ട് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നെങ്കിലും, അസാധ്യമെന്ന് വിധിയെഴുതിയ അതേ ജനതയെക്കൊണ്ട് തന്നെ സാധ്യതയുടെ അര്‍ഥം പഠിപ്പിച്ചു റോബ്ലിങ് കൂടുംബം. ഇരുമ്പ് നാരുകളില്‍ നിര്‍മിച്ചെടുത്ത ഈ ഭീമകാരന്‍ ഇന്ന് സൈക്ലിങ് ട്രാക്ക് കൂടി നിര്‍മിച്ച് പുതിയ ദശാസന്ധിയില്‍ എത്തി നില്‍ക്കുകയാണ്.


വരൈ ആട് അഥവാ വരയാട്


വരയാടുകളുടെ വിഹാര കേന്ദ്രമാണ് ഇരവികുളം ദേശീയോദ്യാനം. നീലഗിരി മലനിരകളുടെ ഭാഗമായ ഇരവികുളത്ത് മാത്രം കാണുന്ന ആട് വര്‍ഗം. തമിഴ്‌നാടിന്റെ ഔദ്യോഗിക മൃഗം. വരൈ ആട് ലോപിച്ചാണ് വരയാടായത്. വരൈ എന്നാല്‍ മല എന്നര്‍ഥം. ഇരവികുളം ദേശീയോദ്യാനത്തില്‍ രാജമലയിലും ചിന്നപന്തുമലയിലും പന്തുമലയിലുമാണ് ഇവയുടെ അധിവാസം. ഐ.യു.സി.എന്നിന്റെ റെഡ് ലിസ്റ്റില്‍പ്പെട്ട അതി തീവ്രമായി വംശനാശ ഭീണഷി നേരിടുന്ന ജീവിവര്‍ഗമാണ് വരയാടുകള്‍. ഇന്ന് 2500 ഓളം വരയാടുകള്‍ ആണ് അവശേഷിക്കുന്നത് എന്നാണ് ഔദ്യോഗിക കണക്ക്. ഇത് അധികൃതരുടെ കണക്ക് പുസ്തകത്തില്‍ ഉള്ള കണക്കാണ്, യാഥാര്‍ഥ്യമല്ല. യാഥാര്‍ഥ്യം അതിലും എത്രയോ താഴെയാണ്!. ഇപ്പോള്‍ വരയാട് വാര്‍ത്തകളില്‍ ഇടംപിടിച്ചത് അവയുടെ പ്രജനന കാലമായതിനാല്‍ ഇരവികുളം ദേശീയോദ്യാനം അടച്ചത് കൊണ്ടാണ്. അതായത് വരയാടിനെക്കുറിച്ചുള്ളതെല്ലാം വാര്‍ത്തയാണ്.


നടന്നടുത്ത മരണം


കൊവിഡിനെ തുടര്‍ന്ന് ലോകം ചലനമറ്റപ്പോള്‍ പ്രതിരോധപ്രവര്‍ത്തനത്തിനായി തന്റെ 99-ാം വയസില്‍ വാക്കിങ് സ്റ്റിക്കുമായി നടന്ന് 3.2 കോടി പൗണ്ട് (309 കോടി രൂപയോളം) സമാഹരിച്ച ടോം മൂര്‍ അന്തരിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടന് വേണ്ടി പോരാടിയ മൂര്‍ 1942- 43 കാലഘട്ടത്തില്‍ ജപ്പാനെതിരെ പോരാടാന്‍ ഇന്ത്യയില്‍ ആരക്കന്‍ മേഖലയില്‍ വരെ എത്തിയിട്ടുണ്ട്. 99-ാം വയസില്‍ ക്യാന്‍സറും വാര്‍ധക്യവും തളര്‍ത്തിയപ്പോഴാണ് യു.കെ നാഷണല്‍ ഹെല്‍ത്ത് സര്‍വിസിനായി മൂര്‍ 300 കോടി രൂപ നടന്ന് സമാഹരിച്ചത്. നൂറാം വയസിലാണ് അദ്ദേഹം ലോകംവിട്ടത്. മരണപ്പെടുമ്പോള്‍ ബ്രിട്ടനിലെ തന്നെ ഏറ്റവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago