കോട്ടയത്ത് അമ്മയെ വെട്ടിക്കൊലപ്പെടുത്തി 52കാരന്
കോട്ടയം: കോട്ടയം ജില്ലയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി 52കാരന്. തിരുവാതുക്കലിന് സമീപം പതിനാറില്‍ ചിറയില്‍ കാര്‍ത്തിക ഭവനില്‍ സുജാത(72)യാണ് കൊല്ലപ്പെട്ടത്. മകന് ബിജുവാണ് മദ്യലഹരിയില്‍ സുജാതയെ ആക്രമിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബിജുവിന്റെ ആക്രമണം. അക്രമത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛന് തമ്പി(74)യെയും ബിജു ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഓടിയെത്തിയ അയല്‍വാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ സുജാത മരിച്ചു. സുജാതയുടെ മൃതദേഹത്തില്‍ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയില്‍ നീരുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗുരുതര പരിക്കേറ്റ തമ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുര്‍ന്ന് വെസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ എംജെ അരുണ്‍ ബിജുവിനെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്ഐ ടി ശ്രീജിത്ത്, സി ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സംഭവ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."