ആറുവയസുകാരനെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; ബോധപൂര്‍വമെന്ന് എഫ്.ഐ.ആര്
പാലക്കാട്: ആറുവയസുകാരനെ മാതാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ബലിക്കൊടുക്കാന്‍ മാതാവ് മകനെ ബോധപൂര്‍വം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ നാലിനാണ് പാലക്കാട് പൂളക്കാടില് നാടിനെ നടുക്കിയ അരുംക്കൊല നടന്നത്.
ആറുവയസുകാരന് ആമിലിനെ മാതാവ് ഷാഹിദ വീട്ടിലെ ബാത്ത്റൂമില്‍ വച്ച് ഇരുകാലും കൈയ്യും കൂട്ടിക്കെട്ടി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലനടത്തിയ ശേഷം ഷാഹിദ തന്നെയാണ് കൊലപാതകം നടത്തിയതായി പൊലിസിനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചത്. സംഭവ സമയത്ത് വീട്ടില്‍ ഭര്‍ത്താവും രണ്ടുമക്കളും ഉറങ്ങുന്നുണ്ടായിരുന്നു.
പൊലിസ് എത്തിയപ്പോയാണ് ഭര്‍ത്താവ് കൊലപാതക വിവരമറിയുന്നത്. ദൈവപ്രീതിക്ക് വേണ്ടിയാണ് മകനെ കൊന്നതെന്ന് ഷാഹിദ പൊലിസിനോട് പറയുന്നത്. ഷാഹിദക്ക് മാനസികമായ പ്രശ്നങ്ങളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഷാഹിദ മൂന്ന് മാസം ഗര്‍ഭിണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."