HOME
DETAILS
MAL
സഊദിയിൽ കൊവിഡ് വർധനവിന്റെ പ്രധാന കാരണം റെസ്‌റ്റോറന്റുകളെന്ന് മന്ത്രാലയം
backup
February 07 2021 | 15:02 PM
റിയാദ്: രാജ്യത്ത് ഇപ്പോൾ വൈറസ് വ്യാപനം വീണ്ടും ഉയർന്നതിന്റെ പ്രധാന കാരണം റെസ്റ്റോകളിലെയും ഫാമിലി കൂട്ടായ്മകളുമാണെന്നു ആരോഗ്യ മന്ത്രാലയം. ഇന്ന് വൈകീട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്‌ദുൽ ആലി ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലവിൽ വൈറസ് ഉയർന്നതിൽ എൺപത് ശതമാനവും കുടുംബ കൂട്ടായ്‌മകളും റെസ്റ്റോറന്റുകളിലെ ഒരുമിച്ച് ചേരലുമാണെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനത്തിന്റെ തോത് മുന്നൂറ് ശതമാനമാണെന്നും അത്യാഹിത വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണം 408 ആയും ഉയർന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."