ജീവിക്കണം, മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും
വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വയനാട് ജില്ലയില്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
യു.ഡി.എഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെങ്കിലും വയനാടന്‍ ജനതയുടെ പിന്തുണ ഈ പ്രതിഷേധ സമരത്തിനുണ്ട്.
സാമൂഹ്യപ്രതിബദ്ധതയില്ലാത്ത ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്ന ഉത്തരവുകള്‍ സര്‍ക്കാരുകള്‍ നിയമമാക്കുമ്പോള്‍ ഇരയാക്കപ്പെടുന്ന ജനത പ്രക്ഷോഭങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും നീങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.
കൊടും തണുപ്പിലും ഡല്‍ഹി കര്‍ഷകരോഷത്തില്‍ തിളയ്ക്കാന്‍ കാരണം ഇത്തരം ചില നിയമങ്ങളാണ്.
മൃഗങ്ങളും സസ്യങ്ങളും ഉള്‍പ്പെടുന്ന നമ്മുടെ പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നത് വര്‍ഷങ്ങളായി ജീവിച്ചു വരുന്ന ഒരു ജനതയുടെ സൈ്വര്യജീവിതത്തെ പൂര്‍ണമായും തടസപ്പെടുത്തികൊïാകുമ്പോഴാണ് പ്രതിഷേധം ഉയരുന്നത്. വയനാട്ടില്‍ സംഭവിക്കുന്നതും അതാണ്.
പുതിയ ഒരു ബഫര്‍ സോണ്‍ വിജ്ഞാപനം ജില്ലയിലെ 10 വില്ലേജുകളെയാണ് പരിസ്ഥിതിലോല പ്രദേശത്തില്‍ ഉള്‍പ്പെടുത്തുക. ഇത് ഒരു ജില്ലയെ വനവല്‍ക്കരിക്കുന്നതിന് സമാനമാണ്. ഇത്തരം തീരുമാനമെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആദ്യം കര്‍ഷകരോടും തദ്ദേശവാസികളോടും വിശദമായി ചര്‍ച്ച ചെയ്യണമായിരുന്നു. ഇതിനായി ഗ്രാമസഭകളും മറ്റു പഞ്ചായത്ത് സംവിധാനങ്ങളും നിലവിലുള്ള രാജ്യമാണ് നമ്മുടേത്. അല്ലാതെ ജനവികാരം തിരിച്ചറിയാതെ ആകാശസര്‍വേ നടത്തി മനുഷ്യജീവിതത്തിന് അതിരിട്ടാല്‍ ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവില്ല.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പോലും അവഗണിച്ചാണ് ഇപ്പോള്‍ പുറത്തിറക്കിയ കരട് വിജ്ഞാപനമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇനി രïു മാസം ഈ കരടില്‍ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കൂവെങ്കിലും ജനദ്രോഹപരമായ ഈ തീരുമാനം പിന്‍വലിച്ച് വയനാട് വന്യജീവി സങ്കേതത്തിന്റെ സംരക്ഷണത്തിന് പുതിയ മാര്‍ഗങ്ങളാണ് കïെത്തേïത്.
വയനാട് വന്യജീവി സങ്കേതത്തിന്റെ സംരക്ഷണത്തിന് സങ്കേത അതിര്‍ത്തികളില്‍ 3.4 കിലോമീറ്റര്‍ വരെയുളള ഭാഗങ്ങളില്‍ പരിസ്ഥിതിലോല പ്രദേശങ്ങളാക്കിയാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ ആറ് വില്ലേജുകളിലേതുള്‍പ്പെടെ 118.59 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമാകും. ഇതില്‍ 57 ജനവാസ കേന്ദ്രങ്ങള്‍ വരും.
വയനാട്ടിലെ പ്രധാനപട്ടണങ്ങളില്‍ ഒന്നായ സുല്‍ത്താന്‍ ബത്തേരിയും കാട്ടിക്കുളവും ഉള്‍പ്പെടും. ആറു വില്ലേജുകളിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കും. കിടങ്ങനാട്, നൂല്‍പുഴ, പുല്‍പ്പള്ളി, ഇരുളം, തൃശ്ശിലേരി, തിരുനെല്ലി വില്ലേജുകളാണിത്. മുന്‍പ് മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചപ്പോള്‍ വയനാട്ടിലെ നാല് വില്ലേജുകളും ബഫര്‍ സോണായി പ്രഖ്യാപിച്ചിരുന്നു.
വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ സൈ്വര്യമായി വിഹരിക്കണമെങ്കില്‍ അതിനുയോജ്യമായ ആവാസ വ്യവസ്ഥ ആവശ്യമാണ്. മനുഷ്യനും തന്റെ ജീവിതം മുന്നോട്ടുകൊïുപോകണമെങ്കില്‍ പലപ്പോഴായി ഏര്‍പ്പെടേïി വരുന്ന 41 കാര്യങ്ങള്‍ക്കാണ് വിജ്ഞാപനത്തോടെ നിരോധനമോ നിയന്ത്രണമോ വരുന്നതെന്ന് കാണാതെ പോകരുത്.
ഇതില്‍ ഒന്‍പതു കാര്യങ്ങള്‍ക്ക് പൂര്‍ണ നിരോധനവും പത്ത് കാര്യങ്ങള്‍ക്ക് അനുമതിയും 21 കാര്യങ്ങള്‍ക്ക് നിയന്ത്രണവുമാണ് വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. വിജ്ഞാപനം നിലവില്‍ വരുന്നതോടെ മാലിന്യ സംസ്‌കരണ പ്ലാന്റ്്, ഖനം, ക്വാറികള്‍, ക്രഷറുകള്‍, വന്‍കിട ജലസേചന പദ്ധതികള്‍, വന്‍ വ്യവസായങ്ങള്‍, ഇഷ്ടികചൂള തുടങ്ങിയവയ്‌ക്കെല്ലാം നിരോധനം വരും.
ലാഭക്കൊതിയേറിയ ചിലര്‍ നിലവിലുള്ള നിയമത്തെ ദുരുപയോഗം ചെയ്തു വയനാട് പോലുള്ള സ്ഥലങ്ങളില്‍ വന്‍കിട റിസോര്‍ട്ടുകളും കെട്ടിടങ്ങളും ക്വാറികളുമുïാക്കി പ്രകൃതിക്ക് ചരമഗീതമെഴുതുന്നതിനെ കാണാതിരിക്കുന്നില്ല. ഇതിനെ നിയന്ത്രിക്കുന്നതിനു പകരം സാധാരണക്കാരുടെ ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്ന നിയന്ത്രണങ്ങളല്ല ഭരണാധികാരികള്‍ പ്രകൃതി സംരക്ഷണത്തിനായി കൊïുവരേïത്. വിജ്ഞാപനം നിലവില്‍ വന്നാല്‍ കര്‍ഷകരുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും നിയന്ത്രണം വരും.
കേരളത്തിലെ ഒരു കര്‍ഷകന് കൃഷിയില്‍നിന്നു ലഭിക്കുന്ന ശരാശരി മാസവരുമാനം സാധാരണ ജീവിതത്തിനു പോലും തികയില്ല. അതിനാല്‍ കൃഷിയോടൊപ്പം സ്വന്തം ഭൂമിയില്‍ ചെറുകിട കാര്‍ഷിക, വാണിജ്യ സ്ഥാപനങ്ങള്‍ കൂടി നടത്തിയായിട്ടായിരിക്കും കര്‍ഷക കുടുംബങ്ങള്‍ ജീവിതം മുന്നോട്ടുകൊïുപോകുന്നത്. കന്നുകാലി ഫാമുകള്‍ക്കും ഡയറി ഫാമുകള്‍ക്കും നിയന്ത്രണം വരുന്നതോടെ കന്നുകാലി വളര്‍ത്തി ജീവിക്കുന്ന കര്‍ഷകരെ പ്രതികൂലമായി ബാധിക്കും.
വാണിജ്യാടിസ്ഥാനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ഒട്ടുമിക്ക കാര്യങ്ങളും നിയന്ത്രണങ്ങളുടെ പട്ടികയിലാണ്. പരിസ്ഥിതിലോല മേഖല യാഥാര്‍ഥ്യമായാല്‍ കൃഷിയില്‍നിന്നും ആവാസ കേന്ദ്രത്തില്‍നിന്നും കര്‍ഷക സമൂഹവും ഗോത്രവര്‍ഗ സമൂഹവും പുറത്താക്കപ്പെട്ടേക്കാം.
കാര്‍ഷിക മേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ് ജില്ലയിലെ ബഹുഭൂരിപക്ഷം ജനങ്ങളും. ഈ മേഖലയെ കേന്ദ്രീകരിച്ച് വളര്‍ന്നു വന്നതാണ് ഇവിടുത്തെ നഗരങ്ങളും അനുബന്ധ വാണിജ്യ, തൊഴില്‍ മേഖലകളും.
കാര്‍ഷിക മേഖലയില്‍ ഉïാകുന്ന നീതിപൂര്‍വമല്ലാത്ത ഏത് ഇടപെടലുകളും വയനാടിന്റെ സാമ്പത്തിക മേഖലയേയും ജനജീവിതത്തേയും തകര്‍ക്കും. ഈ രൂപത്തില്‍ പരിസ്ഥിതിലോല മേഖല അന്തിമമായി തീരുമാനിക്കപ്പെട്ടാല്‍ ആയിരക്കണക്കിനു ജനങ്ങളുടെ ദൈനംദിന ജീവിതം ദുഃസഹമായിത്തീരുകയും മാന്യമായി ജീവിക്കാനുള്ള അവരുടെ മനുഷ്യാവകാശം ഒരു നിയമം മൂലം നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ടാകും.
വന്യജീവിസങ്കേതത്തിന്റെ അതിര്‍ത്തിയില്‍ നിന്നു പൂജ്യം മുതല്‍ പരിസ്ഥിതിലോല മേഖലയായി നിജപ്പെടുത്താമെന്ന് സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ വയനാട്ടിലെ പരിസ്ഥിതിലോല മേഖലകളുടെ അതിര്‍ത്തി ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയേയും പൂര്‍ണമായും ഒഴിവാക്കി നിലനിര്‍ത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇത്തരം വിഷയങ്ങളില്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് ജനാഭിപ്രായം ആരാഞ്ഞ് കാര്യങ്ങള്‍ തീരുമാനിക്കുക എന്ന നിയമപരമായ അവകാശം നിഷേധിക്കപ്പെടുന്നു എന്ന പരാതി ഉയരാനും ഇടവരുത്തരുത്.
വിഷയത്തില്‍ രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ചുള്ള യോജിച്ച പ്രക്ഷോഭമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അഭിപ്രായ ഭിന്നതയുടെ സ്വരം കേള്‍ക്കുന്നുണ്ട്.
തെരഞ്ഞെടുപ്പു മുന്നില്‍ കïുള്ള രാഷ്ട്രീയ മുതലെടുപ്പാകരുത് സമരത്തിന്റെ പിന്നിലെ വികാരം.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് കരട് വിജ്ഞാപനം പുറത്തിറക്കിയതെന്നു പറയുന്നതു ശരിയാണെങ്കില്‍ അക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കി എന്തു തുടര്‍ നടപടിയെടുക്കുമെന്ന് ജനങ്ങളോടു പറയണം.
വയനാടിന്റെ ലോക്‌സഭയിലെ പ്രതിനിധിയാണ് രാജ്യത്തിന്റെ പ്രധാന പ്രതിപക്ഷ ശബ്ദമായ രാഹുല്‍ ഗാന്ധി. അതിനാല്‍ രാഹുലിന്റെ ഇടപെടലും വയനാടന്‍ ജനത പ്രതീക്ഷിക്കുന്നുണ്ട്.
തുടര്‍ച്ചയായി പ്രകൃതി ദുരന്തത്തിന്റേയും വന്യമൃഗശല്യത്തിന്റേയും ഭീഷണിയില്‍ ജീവിക്കുന്ന ഒരു ജനതയാണ് വയനാട്ടിലേത്. കൊവിഡ് മഹാമാരികൂടി വന്നതോടെ വയനാടന്‍ ജനതയുടെ ജീവിതം തീര്‍ത്തും ദുരിതപൂര്‍ണമാണ്.
ഈ ജനതയ്ക്കു മേലാണ് പുതിയ നിയമങ്ങള്‍ കേന്ദ്രം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. വന്യജീവികളോടുള്ള പരിഗണനയെങ്കിലും തങ്ങളോട് കാണിച്ചുകൂടെ എന്ന് വയനാട്ടിലെ ജനത ഹൃദയത്തില്‍ തട്ടി ചോദിക്കുന്നത് ഭരണാധികാരികള്‍ കേള്‍ക്കാതിരിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."