HOME
DETAILS

കെ.എസ്.ആര്‍.ടി.സി മോഷണം പോയി; ഒടുവില്‍ പാരിപ്പള്ളിയില്‍ നിന്ന് തപ്പി കണ്ടുപിടിച്ചു

  
backup
February 08 2021 | 09:02 AM

ksrtc-kollam111

കൊല്ലം: കൊട്ടാരക്കയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് കാണാതായി. ഗാരേജില്‍ കയറ്റിയ ബസാണ് കാണാതായത്. പിന്നാലെ, പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് അന്വേഷിച്ച് കണ്ടെത്തി. പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ബസ്.

കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നില്‍ നിന്നാണ് ബസ് മോഷണം പോയത്. സര്‍വീസ് ചെയ്ത് മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബസ് എടുക്കാനായി രാവിലെ ഡ്രൈവര്‍ എത്തിയപ്പോള്‍ വണ്ടി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് എല്ലാ സ്റ്റാഫുകളോടും അന്വേഷിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. KL 15 - 7508 നമ്പര്‍ വേണാട് ബസാണ് മോഷ്ടിക്കപ്പെട്ടത്. തുടര്‍ന്ന് ഡിപ്പോ അധികൃതര്‍ കൊട്ടാരക്കര പൊലിസിന് പരാതി നല്‍കി. തുടര്‍ന്ന് ബസ് പാരിപ്പള്ളിയില്‍ നിന്ന് കണ്ടെത്തി.

ഏതാനും ദിവസം മുമ്പ് കൊല്ലത്തും ഇതിന് സമാനമായ സംഭവം ഉണ്ടായിരുന്നു. രാത്രി ഏറെ വൈകിയിട്ടും ബസ് വരാതിരുന്നതോടെ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ് യാത്രക്കാരന്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് കെ.എസ്.ആര്‍.ടി.സിക്കും പൊലിസിനും തലവേദനയായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"യുക്രെയ്‌ൻ സഹായത്തേക്കാൾ റഷ്യൻ എണ്ണയ്ക്കാണ് കൂടൂൽ പണം ചെലവഴിക്കുന്നത്"; യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നയത്തെ വിമർശിച്ച് ട്രംപ്

latest
  •  8 days ago
No Image

യുഎഇയില്‍ മലയാളികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി; സാധ്യമായ എല്ലാ നിയമസഹായവും നല്‍കിയിരുന്നെന്ന് വിദേശകാര്യമന്ത്രാലയം 

uae
  •  8 days ago
No Image

ഉംറക്കായി യാത്ര പുറപ്പെടുമ്പോള്‍ ഒഴിവാക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

Saudi-arabia
  •  8 days ago
No Image

സൗത്ത് ആഫ്രിക്കയെ വീഴ്ത്തി ഫൈനലിലേക്ക് പറന്ന് കിവികൾ; കിരീടപ്പോരിൽ എതിരാളികൾ ഇന്ത്യ

Cricket
  •  8 days ago
No Image

കടം തിരിച്ചടക്കാതെ മുങ്ങാന്‍ ശ്രമിച്ച 43,290 പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  8 days ago
No Image

ഗസയിൽ അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമാകുന്നു; ഇസ്രാഈൽ ഉപരോധം തുടരുന്നു

International
  •  8 days ago
No Image

ചരിത്രമുറങ്ങുന്ന മദീനയിലെ അല്‍ ഖലാ പള്ളിയുടെ നവീകരണം ആരംഭിച്ചു

Saudi-arabia
  •  8 days ago
No Image

മാർച്ച് 31നകം ഇ-കെവൈസി പൂർത്തിയാക്കണം; ഇല്ലെങ്കിൽ റേഷൻ വിഹിതം നഷ്ടപ്പെടാം

Kerala
  •  8 days ago
No Image

ജാക്കറ്റിലും ബെൽറ്റിലും ഒളിപ്പിച്ച സ്വർണം; പൊലീസുകാരൻ ഒപ്പം, സർക്കാർ വാഹനത്തിൽ യാത്ര; രന്യ റാവു സ്വർണക്കടത്ത് കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

latest
  •  8 days ago
No Image

ഇത് സഊദി ലീഗല്ല, റൊണാൾഡോയുടെ ലീഗ്! അമ്പരിപ്പിക്കുന്ന കണക്കുകളിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  8 days ago