രാഹുല്‍ അധ്യക്ഷനാവണം; പ്രമേയം പാസാക്കി തെലങ്കാന കോണ്‍ഗ്രസ്
ഹൈദരാബാധ്: പാര്‍ട്ടി അധ്യക്ഷസ്ഥാനം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന കോണ്‍ഗ്രസ് പ്രമേയം പാസാക്കി. തെലങ്കാനയിലെ 33 ജില്ലാ കോണ്‍ഗ്രസ്കമ്മിറ്റി അധ്യക്ഷന്മാര് സംയുക്തമായാണ് ഞായറാഴ്ച പ്രമേയം പാസാക്കിയത്. തെലങ്കാന കോണ്‍ഗ്രസ്(ടിപിസിസി) അധ്യക്ഷന്‍ എന്‍ ഉത്തം കുമാര്‍ റെഡ്ഢി കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് ഭാട്ടി വിക്രമര്‍ മറ്റു മുതിര്‍ന്ന എഐസിസി, ടിപിസിസി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സംസ്ഥാനത്തെ 33 ഡിസിസി അധ്യക്ഷന്മാര് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
നേരത്തേ ഡല്‍ഹി ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് കമ്മിറ്റികളും രാഹുല്‍ അധ്യക്ഷനാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയിരുന്നു.
2019ല്‍ പാര്‍ട്ടിക്കേറ്റ ദയനീയ തോല്‍വിയെ തുടര്‍ന്ന് 2017ല്‍ രാഹുല്‍ഗാന്ധി രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സോണിയ ഗാന്ധി പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായി സ്ഥാനമേറ്റു. പിന്നീട് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നിരന്തരം ആവശ്യപ്പെട്ടിട്ടും രാഹുല്‍ പാര്ട്ടിഅധ്യക്ഷപ്പദവി ഏറ്റെടുക്കാന്‍ തയ്യാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."