ആലപ്പുഴയിലെ സിപിഎം നേതാക്കള്‍ക്ക് താക്കീതുമായി പിണറായി
ആലപ്പുഴ: ആലപ്പുഴയിലെ സിപിഎം നേതാക്കള്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി. ആരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥി ആവേണ്ട. കടുത്ത വിഭാഗീയത കാരണം മൂന്നു മണ്ഡലങ്ങളില്‍ ഒഴികെ ജില്ലയില്‍ വിജയസാധ്യത നഷ്ടമാകുന്ന സാഹചര്യമാണ് നിലവില്‍. ഒരു നേതാവും സ്വന്തമായി തീരുമാനമെടുത്ത് നടപ്പാക്കേണ്ടെന്നും ജില്ലാ സെക്രേട്ടറിയറ്റ് യോഗത്തില്‍ പിണറായി പറഞ്ഞു.
ആലപ്പുഴ സിപിഎമ്മിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് കൃത്യമായ റിപോര്‍ട്ടുമായാണ് അദ്ദേഹം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയത്. തദ്ദേശതിരഞ്ഞെടുപ്പില്‍ മികച്ചവിജയം നേടിയെങ്കിലും ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല ഒഴികെ മറ്റു മണ്ഡലങ്ങളില്‍ വിജയസാധ്യത കുറവാണ്. കാരണം വിഭാഗീയ പ്രവര്‍ത്തനങ്ങളാണ്. വിജയസാധ്യത നോക്കി സംസ്ഥാന നേതൃത്വം സ്ഥാനാര്‍ഥികളെ നിശ്ചയിക്കും. ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളായി ഇറങ്ങേണ്ടെന്ന് പിണറായി താക്കീത് നല്കി.
ജില്ലാ സെക്രട്ടേറിയറ്റിന്റെ കൂട്ടായ തീരുമാനത്തില്‍ മാത്രമേ പരിപാടികള്‍ നടത്താവൂ. ഒരു നേതാവും സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കേണ്ട. സിറ്റിങ് സീറ്റായ അരൂര്‍ നഷ്ടമായതിനെ കുറിച്ച് പാര്‍ട്ടി താഴെത്തട്ടില്‍ വരെ ചര്‍ച്ച നടത്തുകയും എന്നാല്‍ തിരുത്തല്‍ നടപടിയുണ്ടായില്ലെന്നും നേതൃത്വത്തിന്റെ വീഴ്ചയാണെന്നും പിണറായി പറഞ്ഞു. ചെങ്ങന്നൂര്‍ മാവേലിക്കര മേഖലകളിലെ ബിജെപിയുടെ വളര്‍ച്ചയെ ഗൗരവമായി കാണുന്നുണ്ടെന്നും ഇവിടങ്ങളില്‍ ജില്ലാ കമ്മിറ്റി നേരിട്ട് വീടുകള്‍ സന്ദര്‍ശിക്കണമെന്നും നിര്‍ദേശിച്ചു. ആലപ്പുഴയില്‍ മൂന്നു മണിക്കൂറിലധികനേരം ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."