മുന്‍ സര്‍ക്കാരിന്റെ കാലത്തെ നിയമനലിസ്റ്റ് പുറത്തെടുക്കുന്നു; തിരിച്ചടിക്കൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങളെചൊല്ലി ഉയര്‍ന്ന പ്രതിഷേധത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള പഴുതു തിരയുകയാണ് ഇടതു സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമനലിസ്റ്റ് പുറത്തെടുത്ത് തിരിച്ചടിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങള്‍ നല്‍കാന്‍ എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശം.
അതോടൊപ്പം ഇനി ഓരോ വകുപ്പിലും പൊതുമേഖലാ സ്ഥാപനങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒഴിവുകളുടെ എണ്ണവും അടിയന്തരമായി കൈമാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ പ്രതിപക്ഷവും റാങ്ക് ഹോള്‍ഡേഴ്‌സും പ്രക്ഷോഭം കനപ്പിക്കുമ്പോള്‍ തിരിച്ചടിക്കാനാണ് കണക്കുകള്‍ ശേഖരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."