സമ്മേളനങ്ങൾ തുടരാൻ സി.പി.എം; സംസ്ഥാന സമ്മേളനത്തിൽ പ്രകടനം ഒഴിവാക്കി
തിരുവനന്തപുരം
കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാന സമ്മേളനം നിശ്ചയിച്ച ദിവസങ്ങളിൽതന്നെ നടത്താൻ ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. മാർച്ച് ഒന്നു മുതൽ നാലു വരെ എറണാകുളത്താണ് സംസ്ഥാന സമ്മേളനം. പ്രതിനിധി സമ്മേളനം, സെമിനാർ, പൊതുസമ്മേളനം എന്നിവ നടത്തും. പ്രകടനം ഒഴിവാക്കി.
സംസ്ഥാന സമ്മേളനം വെർച്വലായി എറണാകുളം ജില്ലയിൽ എല്ലാ ബ്രാഞ്ച് തലത്തിലും സംസ്ഥാന തലത്തിൽ എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും സംപ്രേഷണം നടത്തും. പ്രതിനിധികൾക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.
മാറ്റിവച്ച ആലപ്പുഴ ജില്ലാ സമ്മേളനം കണിച്ചുകുളങ്ങരയിൽ 15,16 തീയതികളിൽ നടത്തും. പ്രതിനിധി സമ്മേളനം മാത്രമാണ് നടത്തുക.
ഏപ്രിൽ ആറു മുതൽ പത്തുവരെ കണ്ണൂരിൽ നിശ്ചയിച്ച പാർട്ടി കോൺഗ്രസും മാറ്റേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൽ ഭേദഗതികളും നിർദേശങ്ങളും മാർച്ച് 10 നുള്ളിൽ കേന്ദ്ര കമ്മിറ്റിക്ക് നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."