പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഐ.ആര്‍.സി.ടി.സി പുനഃരാരംഭിക്കുന്നു
ന്യൂഡല്‍ഹി: തീവണ്ടിയില്‍ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഐ.ആര്‍.സി.ടി.സി. പുനഃരാരംഭിക്കുന്നു. യാത്രക്കാരുടെ നിരന്തര ആവശ്യവും രാജ്യത്തെ കോവിഡ് ഇളവുകളും പരിഗണിച്ചാണ് ഈ തീരുമാനം. ഫെബ്രുവരി 14 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
റെയില്‍വേ ബോര്‍ഡില്‍നിന്ന് ലഭിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് പുനഃസ്ഥാപിക്കുന്നത്. 428 ട്രെയിനുകളില്‍ പാകം ചെയ്ത ഭക്ഷണം ഇതിനകം പുനഃസ്ഥാപിച്ചിട്ടുണ്ട്. ആകെയുള്ളതില്‍ 2021 ഡിസംബറോടെ 30 ശതമാനം തീവണ്ടികളിലാണ് പാകം ചെയ്ത ഭക്ഷണവിതരണം പുനഃസ്ഥാപിച്ചത്. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
2022 ജനുവരിയില്‍ 80 ശതമാനവും ബാക്കി 20 ശതമാനം 2022 ഫെബ്രുവരി 14-നകം പുനഃസ്ഥാപിക്കുമെന്നും റെയില്‍വേയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. റെഡി ടു ഈറ്റ് ഭക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷ കണക്കിലെടുത്താണ് കാറ്ററിംഗ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. രോഗവ്യാപന നിരക്ക് കുറഞ്ഞതോടെ, 2020 ഓഗസ്റ്റ് 5-ന് ട്രെയിനുകളില്‍ റെഡി ടു ഈറ്റ് മീല്‍സ് ആരംഭിച്ചിരുന്നു.
मुम्बई राजधानी एक्सप्रेस में..
— Ministry of Railways (@RailMinIndia) February 6, 2022
स्वागत-प्रियवर जैसा,
और खाना-घर जैसा;
भारतीय रेल..हम रखते हैं आपका ख़याल pic.twitter.com/KVccB2Oe98
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."