HOME
DETAILS

പ്രായം പ്രശ്‌നമല്ല; ഋതുമതിയായാല്‍ മുസ്‌ലിം പെണ്‍കുട്ടിക്ക് ആരെയും വിവാഹംചെയ്യാമെന്ന് ഹൈക്കോടതി

  
backup
February 10 2021 | 13:02 PM

muslim-girl-can-marry-anyone-by-law-on-attaining-puberty-punjab-and-haryana-hc

 

ഛണ്ഡിഗഢ്: 18 വയസ് തികഞ്ഞില്ലെങ്കിലും മുസ്‌ലിം പെണ്‍കുട്ടിക്ക് ആരെയും വിവാഹം ചെയ്യാമെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. മുസ്‌ലിം വ്യക്തിനിയമത്തിലെ 195-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.

മുസ് ലിം വിവാഹവവുമായി ബന്ധപ്പെട്ട വിവിധ ഗ്രന്ഥങ്ങളും കോടതി വിധികളും പരിശോധിച്ചാണ് കോടതിവിധി. ഋതുമതിയായ പെണ്‍കുട്ടിക്ക് തനിക്ക് താല്‍പര്യമുള്ള വ്യക്തിയുമായി വിവാഹത്തിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു. 2021 ജനുവരി 21ന് വിവാഹിതരായ 36 കാരനും 17 കാരിയും സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിധി.

ഇരുവരുടെയും വിവാഹത്തെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന്, തങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ലയുടെ മുഹമ്മദീയന്‍ നിയമതത്വങ്ങള്‍ എന്ന പുസ്തകത്തിലെ 195ാം വകുപ്പ് പരാമര്‍ശിച്ചാണ് കോടതിയുടെ നിരീക്ഷണം. സ്ഥിരബുദ്ധിയില്ലാത്തവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരുടെ വിവാഹക്കരാറിലേര്‍പ്പെടാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമുണ്ട്. മാനസികാരോഗ്യമുള്ളതും പ്രായപൂര്‍ത്തിയായതുമായ പൂര്‍ണസമ്മതമില്ലാതെ നടക്കുന്ന വിവാഹത്തിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്നും 195-ാം വകുപ്പില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."