
കിംഗ് ഫൈസൽ അന്താരാഷ്ട്ര പുരസ്‌കാരം പ്രഖ്യാപിച്ചു; ഇസ്‌ലാമിക സേവനത്തിൽ അബ്‌ദുറഹ്‌മാൻ അൽ ശാരിഖ് ജേതാവ്
മക്ക: നാൽപത്തി മൂന്നാമത് കിംഗ് ഫൈസൽ അന്താരാഷ്ട്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ ഉപദേഷ്ടാവും കിംഗ് ഫൈസൽ ഫൗണ്ടേഷൻ സി.ഇ.ഒയുമായ മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരനാണ് പുരസ്‌കാര ജേതാക്കളുടെ പേരുകൾ പ്രഖ്യാപിച്ചത്. വിവിധ മേഖലകളിൽ അഞ്ചു പേരാണ് പുരസ്‌കാരത്തിന് അർഹരായത്. ഇസ്‌ലാമിക സേവനത്തിനുള്ള കിംഗ് ഫൈസൽ അന്താരാഷ്ട്ര പുരസ്‌കാരം കുവൈത്തിലെ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽശാരിഖിന് ലഭിച്ചു. മൊറോക്കോയിലെ പ്രൊഫസർ മുഹമ്മദ് മുശ്ബാൽ (അറബി സാഹിത്യം), ന്യൂറോളജിക്കൽ വിദഗ്ധരായ അമേരിക്കയിലെ പ്രൊഫസർ സ്റ്റീഫൻ മാർക്ക് സ്ട്രിറ്റ്മാറ്റർ, യു.കെയിലെ പ്രൊഫസർ റോബിൻ ജെയിംസ് മിൽറോയ് ഫ്രാങ്ക്‌ലിൻ (വൈദ്യശാസ്ത്രം), യു.കെയിലെ പ്രൊഫസർ സ്റ്റുവാർട്ട് സ്റ്റീഫൻ പാപ്‌വൊർത്ത് പാർകിൻ (ഫിസിക്‌സ്) എന്നിവർക്കാണ് മറ്റ് ശാഖകളിലെ പുരസ്‌കാരങ്ങൾ. ഇസ്‌ലാമിക് സ്റ്റഡീസിൽ ഈ വർഷം പുരസ്‌കാരമില്ല.
വിശുദ്ധ ഖുർആനിന് വേണ്ടി ആദ്യത്തെ കംപ്യൂട്ടർ പ്രോഗ്രാം തയാറാക്കിയ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽശാരിഖ് കംപ്യൂട്ടർ പ്രോഗ്രാം മേഖലയിലെ സഖർ കമ്പനി സി.ഇ.ഒയാണ്. ഒമ്പത് ഹദീസ് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത ഇദ്ദേഹം ഹദീസ്, കർമശാസ്ത്രം എന്നിവയിൽ വിശ്വവിജ്ഞാന കോശവും തയാറാക്കിയിട്ടുണ്ട്.
മുഹമ്മദ് മുഖ്താർ മിഷ്ബാൽ
മൊറോക്കോയിലെ അബ്ദുൽ മാലിക് സാദി സർവകലാശാലയിലെ പ്രൊഫസറായ മുഹമ്മദ് മുഖ്താർ മിഷ്ബാൽ "പുതിയ വാചാടോപം" എന്ന വിഷയത്തിൽ അറബി ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനയാണ് അവാർഡ് ജേതാവാക്കിയത്. വാചാടോപ ഗവേഷണത്തെ സാഹിത്യം, ഭാഷ, ആശയവിനിമയം എന്നീ മേഖലകളുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതായും കണ്ടെത്തി.
[caption id="attachment_926866" align="alignnone" width="360"]

ന്യൂറോളജിക്കൽ കേസുകളിലെ റീജനറേറ്റീവ് മെഡിസിൻ എന്ന വിഷയത്തിലാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. സ്റ്റീഫൻ മാർക്ക് സ്ട്രെറ്റ്മാറ്റർ അവാർഡിന് അർഹനായത്. ബ്രിട്ടനിലെ ഡോ: റോബിൻ ജെയിംസ് ഫ്രാങ്ക്ലിനും വൈദ്യ ശാസ്‌ത്രത്തിൽ അവാർഡിന് അർഹനായി
[caption id="attachment_926865" align="alignnone" width="360"]
മാർട്ടിൻ ലൂതർ യൂണിവേഴ്സിറ്റി ഹാൾ-വിറ്റൻബെർഗിലെ പ്രൊഫസറും ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈക്രോഫിസിക്സ് ഡയറക്ടറുമായ ഡോ. സ്റ്റുവർട്ട് സ്റ്റീഫൻ പാർക്കിൻ, റൊട്ടേഷൻ ജ്യാമിതി ഉപയോഗിച്ച് സംഭരണ ഉപകരണങ്ങളെ പ്രാപ്തമാക്കുന്നതിലെ പുതുമകൾക്കാണ് അവാർഡ് ജേതാവായത്. കാന്തിക ഡ്രൈവുകളുടെ സംഭരണ ശേഷി (1000) മടങ്ങ് വർദ്ധിപ്പിക്കാൻ ഇത് കാരണമായി. ഇത് മൂലം വലിയ ഡാറ്റാ വിപ്ലവത്തിലേക്ക് നയിക്കുന്ന പ്രായോഗിക സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെ ടുക്കാനായിട്ടുണ്ട്.
1979 ൽ അവാർഡ് പ്രഖ്യാപനം മുതൽ ഇതുവരെ 43 രാജ്യങ്ങളിൽനിന്നായി 275 പേർക്കാണ് അവാർഡ് വിതരണം ചെയ്തത്. ഖാലിദ് രാജാവ്, ഫഹദ് രാജാവ്, അഹമ്മദ് ദീദാത്ത്, ഷാർജ ഭരണാധികാരി ഡോ: സുൽത്താൻ അൽഖാസിമി, സാക്കിർ നായിക്ക്, സൽമാൻ രാജാവ് എന്നിവരാണ് മുൻ വർഷങ്ങളിൽ അവാർഡ് നേടിയ പ്രമുഖർ. സർട്ടിഫിക്കറ്റും 200 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമെഡലും ഏഴ് ലക്ഷത്തി അമ്പതിനായിരം റിയാലുമാണ് പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 9 days ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 9 days ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 9 days ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 9 days ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 9 days ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 9 days ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 9 days ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 9 days ago
രോഹിത്തും കോഹ്‌ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 9 days ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍
Kerala
• 9 days ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 9 days ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 9 days ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 9 days ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 9 days ago
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Kerala
• 9 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 9 days ago
പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 9 days ago
അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ
National
• 9 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 9 days ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 9 days ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 9 days ago