HOME
DETAILS

ആം ആദ്മി പാര്‍ട്ടി ആര്‍.എസ്.എസില്‍ നിന്ന് ഉയര്‍ന്നുവന്നത്; നേതാക്കളുടെ കൂറ് ബി.ജെ.പിയോട്: പ്രിയങ്കാ ഗാന്ധി

  
backup
February 13 2022 | 11:02 AM

aap-leaders-owe-allegiance-to-bjp-priyanka-gandhi-ahead-of-punjab-polls-2022

അമൃത്സര്‍: ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തീവ്ര വലതുപക്ഷ സംഘടനയായ ആര്‍ എസ് എസ് (രാഷ്ട്രീയ സ്വയംസേവക് സംഘില്‍ (ആര്‍എസ്എസ്) നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ബി.ജെ.പി നേതാക്കളേക്കാള്‍ ആശയപരമായി ബി.ജെ.പിയോട് അടുപ്പമുണ്ടെന്ന് എ.എ.പി നേതാക്കള്‍ തന്നെ പറയുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള റാലിയില്‍ സംസാരിക്കവെയാണ് പ്രയങ്കയുടെ പ്രതികരണം.

ആം ആദ്മി പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരുള്ള ഡല്‍ഹിയില്‍ വിദ്യാഭ്യാസ, ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ പേരില്‍ ഒന്നുമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ നേതാക്കളെയും കുറിച്ചുള്ള സത്യം അറിയേണ്ടത് പ്രധാനമാണെന്നും പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചരണ്‍ജിത് ചന്നി ജനങ്ങള്‍ക്കിടയിലെ സാധാരണക്കാരനാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. കര്‍ഷക പ്രക്ഷോഭത്തില്‍ നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നാല്‍ നിങ്ങള്‍ തലകുനിച്ചില്ല. അതാണ് പഞ്ചാബികള്‍. എനിക്ക് പഞ്ചാബികളെ മനസ്സിലാകും. ഞാന്‍ ഒരു പഞ്ചാബിയെ വിവാഹം കഴിച്ചുവെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്റെ കുട്ടികളില്‍ പഞ്ചാബി രക്തമുണ്ട്. ധീരഹൃദയരാണ് പഞ്ചാബികള്‍ എന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."