HOME
DETAILS
MAL
സി.പി.ഐയിലെ മന്ത്രിമാരില്‍ ഇ.ചന്ദ്രശേഖരന് വീണ്ടും മത്സരിക്കും: ആറ് എം.എല്‍.എമാര്‍ക്കും പകരക്കാരിറങ്ങും
backup
February 12 2021 | 13:02 PM
തിരുവനന്തപുരം: മന്ത്രിമാരില്‍ ഇ.ചന്ദ്രശേഖരന് മാത്രം സി.പി.ഐയില്‍ നിന്ന് വീണ്ടും മത്സരിക്കുക. കാഞ്ഞങ്ങാട് തന്നെ അദ്ദേഹം വീണ്ടും ജനവിധി തേടും. ഇന്ന് ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മൂന്നു ടേം നിബന്ധന കര്‍ശനമായി പാലിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആറ് എം.എല്‍.എമാര്‍ ഈ തിരഞ്ഞെടുപ്പില്‍ പുറത്തായി.
പകരം പുതുമുഖങ്ങള്‍ക്ക് ഇടം നല്‍കാനാണ് സി.പി.ഐയുടെ തീരുമാനം.
വി.എസ് സുനില്‍കുമാര്‍(തൃശൂര്‍),കെ. രാജു(പുനലൂര്‍), പി തിലോത്തമന്(ചേര്‍ത്തല), ഇ.എസ് ബിജിമോള്‍(പീരുമേട്), സി ദിവാകരന്(നെടുമങ്ങാട്), മുല്ലക്കര രത്നാകരന്(ചടയമംഗലം) എന്നീ എം.എല്‍.എമാര്‍ക്ക് സീറ്റുണ്ടാവില്ല.
17 എം.എല്‍.എമാരാണ് സി.പി.ഐക്കുള്ളത്. ഇതില്‍ 11 പേര്‍ക്ക് ഈ മാനദണ്ഡപ്രകാരം മത്സരിക്കാം. എങ്കിലും ഇവര്‍ എല്ലാവരും മത്സരിക്കുമോ എന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."