റിയാദ് ബത്ഹയിലും മാസ്‌കുകൾ പോലുമില്ലാതെ വൻ ജനക്കൂട്ടം; കൂടുതൽ നിയന്ത്രണങ്ങൾ വിളിച്ചു വരുത്തുന്ന നടപടികളുമായി വിദേശികൾ, വീഡിയോ
റിയാദ്: രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെ ഷോപ്പുകളിലെയും ഷോപ്പിംഗ് കേന്ദ്രങ്ങളിലെയും ആൾകൂട്ടം സ്വയം നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ കർഫ്യു ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പ് തുടരുന്നതിനിടെയും വാണിജ്യ കേന്ദ്രങ്ങളിൽ മാസ്‌കുകൾ പോലും കൃത്യമായി ധരിക്കാതെ വൻ ജനക്കൂട്ടം. വിദേശികളുടെ ബാഹുല്യമാണ് വിവിധ സ്ഥലങ്ങളിൽ കാണുന്നത്. ഇത് അധികൃതരെ കൂടുതൽ നിയന്ത്രങ്ങളിലേക്ക് ചിന്തിപ്പിക്കാൻ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഏറ്റവും ഒടുവിൽ റിയാദിലെ ഏറ്റവും പ്രശസ്‌തമായ വാണിജ്യ കേന്ദ്രമായ ബത്ഹയിലെ വൻ ജനക്കൂട്ടമാണ് ചർച്ചയായത്.
അൽ ഇഖ്‌ബാരിയ ചാനലാണ് ബത്ഹ വാണിജ്യ കേന്ദ്രത്തിലെ വൻ വിദേശ ജനക്കൂട്ടം പുറത്ത് വിട്ടിരിക്കുന്നത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതെയും മാസ്കുകൾ പോലും കൃത്യമായി ധരിക്കാതെയും നൂറുകണക്കിന് ആളുകളാണ് ഇവിടെ കൂട്ടമായി എത്തുന്നത്. വിദേശികൾ തന്നെയാണ് ഇവിടെ ചർച്ചയായത്. നൂറുകണക്കിന് വിദേശികൾ സാമൂഹിക അകലം പാലിക്കാതെയും മറ്റു കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെയും ഇവിടെ ചിലവഴിക്കുന്നതായി ചാനൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം റിയാദ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ഷോപ്പിംഗ് കേന്ദ്രങ്ങൾ ആൾക്കൂട്ട ബാഹുല്യത്തെ തുടർന്ന് അടച്ചു പൂട്ടിയിരുന്നു. നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചില്ലെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നതടക്കമുള്ള മുന്നറിയിപ്പുകൾ തുടരുന്നതിനിടെയാണ് വിദേശികൾ ഉൾപ്പെടയുള്ളവരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടികൾ.
വീഡിയോ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."