കാലിത്തീറ്റ കുംഭകോണം; ലാലുപ്രസാദ് കുറ്റക്കാരന്‍ നാള്‍വഴികള്‍ ഇങ്ങനെ...
950 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ മൊത്തം 170 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. പ്രസാദിനെ കൂടാതെ മുന്‍ എംപി ജഗദീഷ് ശര്‍മ, അന്നത്തെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) ചെയര്‍മാന്‍ ധ്രുവ് ഭഗത്, മൃഗസംരക്ഷണ സെക്രട്ടറി ബെക്ക് ജൂലിയസ്, മൃഗസംരക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.കെ.എം.പ്രസാദ് എന്നിവരാണ് മുഖ്യപ്രതികള്‍.
1996 ജനുവരിയില്‍ മൃഗസംരക്ഷണ വകുപ്പില്‍ നടത്തിയ റെയ്ഡിലാണ് കാലിത്തീറ്റ കുംഭകോണം പുറത്തായത്. 1997 ജൂണില്‍ പ്രസാദിനെ സി.ബി.ഐ പ്രതിയാക്കി. പ്രസാദിനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയ്ക്കുമെതിരെ ഏജന്‍സി കുറ്റം ചുമത്തി.
2013 സെപ്റ്റംബറില്‍, കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ പ്രസാദിനെയും മിശ്രയെയും മറ്റ് 45 പേരെയും വിചാരണ കോടതി ശിക്ഷിക്കുകയും പ്രസാദ് റാഞ്ചി ജയിലില്‍ അടയ്ക്കുകയും ചെയ്തു. 2013 ഡിസംബറില്‍ സുപ്രിം കോടതി പ്രസാദിന് ജാമ്യം അനുവദിച്ചപ്പോള്‍ 2017 ഡിസംബറില്‍ സി.ബി.ഐ കോടതി അദ്ദേഹവും മറ്റ് 15 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി ബിര്‍സ മുണ്ട ജയിലിലേക്ക് അയച്ചു.
--------------------------------------------------------------------------------------------------------------------------------------------------------------------------------
എന്താണ് കാലിത്തീറ്റ കുംഭകോണം?
1996'ല്‍ ബീഹാറില്‍ നടന്ന അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരില്‍ അറിയപ്പെടുന്നത്. കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ ഹാജരാക്കി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 940 കോടിയിലേറെ രൂപ പിന്‍വലിച്ചതായിട്ടാണ് കണ്ടുപിടിച്ചത്.
--------------------------------------------------------------------------------------------------------------------------------------------------------------------------------
1996 ജനുവരി: ചായ്ബാസ ഡെപ്യൂട്ടി കമ്മിഷണര്‍ അമിത് ഖാരെ മൃഗസംരക്ഷണവകുപ്പില്‍ പരിശോധന നടത്തി. കുംഭകോണവുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തു.
1996 മാര്‍ച്ച്: സി.ബി.ഐയോട് കേസന്വേഷിക്കാന്‍ പട്‌ന ഹൈക്കോടതി ഉത്തരവ്. തുടര്‍ന്ന് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു.
1997 ജൂണ്‍: കുറ്റപത്രം സമര്‍പ്പിച്ചു.
1997 ജൂലൈ: ലാലു മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് സി.ബി.ഐ. കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ഭാര്യ റാബ്രിദേവി മുഖ്യമന്ത്രി.
2000 ഏപ്രില്‍: ലാലുവിന്റെ ഭാര്യ റാബ്രിയും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു.
2001 ഒക്ടോബര്‍: ബിഹാറിനെ വിഭജിച്ചതോടെ കേസ് ജാര്‍ഖണ്ഡ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്.2002 ഫെബ്രുവരി: ജാര്‍ഖണ്ഡിലെ സി.ബി.ഐ. പ്രത്യേക കോടതിയില്‍ വിചാരണ ആരംഭിച്ചു.
2006 ഡിസംബര്‍: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ലാലുവിനെയും റാബ്രിയെയും പട്‌ന കോടതി കുറ്റവിമുക്തരാക്കി.
2012 മാര്‍ച്ച്: ലാലുവിന്റെയും ജഗന്നാഥ് മിശ്രയുടെയും പേരില്‍ കുറ്റം ചുമത്തി.
2013 സെപ്റ്റംബര്‍ 30: കുംഭകോണത്തിലെ ആദ്യകേസില്‍ ലാലു, മിശ്ര എന്നിവരടക്കം 45 പേരെ കുറ്റക്കാരായി കണ്ടെത്തി. ലാലുവിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി.
2013 ഡിസംബര്‍: സുപ്രീംകോടതി ലാലുവിന് ജാമ്യം അനുവദിച്ചു.
2017 മേയ് എട്ട്: മറ്റു കാലിത്തീറ്റക്കേസുകളില്‍ വിചാരണ ആരംഭിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഒമ്പതുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും നിര്‍ദേശം.
2017 ഡിസംബര്‍ 23: രണ്ടാംകേസില്‍ ലാലുവടക്കം 16 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി. മിശ്രയടക്കം ആറുപേരെ വെറുതെവിട്ടു.
2017 ഡിസംബര്‍ മുതല്‍ ജയിലില്‍, 73 കാരനായ ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ശിക്ഷയുടെ ഭൂരിഭാഗവും അനുഭവിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അദ്ദേഹത്തെ ഡല്‍ഹിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."