കെ.എസ്.ഇ.ബി ചെയര്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്റെ അറിവോടെയല്ല; വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോക് ഫേസ്ബുക് പോസ്റ്റിട്ടത് തന്റെ അറിവോടെയല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇക്കാര്യത്തില്‍ ചെയര്‍മാനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇടതുസര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നാണ് അശോക് തന്നോട് പറഞ്ഞത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല താന്‍ തിരുവനന്തപുരത്തേക്ക് വന്നതെന്നും കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് ജീവനക്കാരുടെ ശമ്പളം കൂട്ടിയത്. മുന്‍മന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചെന്നും ചൂണ്ടിക്കാട്ടി പുതിയ എഫ് ബി പോസ്റ്റുമായി കെഎസ്ഇ ബി ചെയര്‍മാന്‍ ബി അശോക് രംഗത്തെത്തിയിരുന്നു. മൂന്നാറിലെ ഭൂമി പതിച്ചു നല്‍കിയതില്‍ അഴിമതി നടന്നെന്ന് പറഞ്ഞിട്ടില്ല. ഭൂമി കൈമാറുമ്ബോള്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് മാത്രമാണ് പറഞ്ഞത്. കഴിഞ്ഞ സര്‍ക്കാരിനെ കുറിച്ചോ മുന്‍ മന്ത്രി എംഎം മണിക്കെതിരെയോ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെഎസ്ഇബിയില്‍ സമരം ചെയ്യുന്ന ഇടത് യൂണിയനുകളുടെ അഴിമതികള്‍ അക്കമിട്ട് നിരത്തി ചെയര്‍മാന്‍ ബി.അശോക് വിമര്‍ശിച്ചതില്‍ പ്രതികരണവുമായി മുന്‍ വൈദ്യുതി മന്ത്രി എം.എം.മണി രംഗത്തെത്തി. തന്റെ കാലത്ത് എല്ലാം നിയമപരമായാണ് നടന്നത്. ഇപ്പോള്‍ വൈദ്യുതി ഭവനില്‍ പൊലീസിനെ കയറ്റേണ്ട അവസ്ഥയായി. ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അറിവോടെയാണോ ചെയര്‍മാന്റെ പ്രതികരണമെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."