വാലന്റൈന്‍ ദിനം ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് ബജ്റംഗദള്‍
ഹൈദരാബാദ്: ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും പാര്‍ക്കിലും പബിലും കറങ്ങിനടക്കുന്ന കമിതാക്കളെ തടയുമെന്നും ഭീഷണിയുമായി തലങ്കാന ബജ്റംഗദള്‍. വിദേശ കമ്പനികളുടെ ലാഭത്തിനായി ഇന്ത്യന്‍ സംസ്കാരത്തെ തകര്‍ക്കുന്ന ഒന്നും അനുവദിക്കില്ലെന്നാണ് ബജ്റംഗദളിന്റെ മുന്നറിയിപ്പ്. പകരം ഫെബ്രുവരി 14 പുല്വാമദിനമായി ആചരിക്കണം. അന്ന് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പിക്കാനുള്ള ദിവസമായി വേണം കാണാന്‍. അല്ലാതെ ആ ദിവസം കമിതാക്കള്‍ തോന്യാസം കാണിക്കരുതെന്നും ബജ്റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ പറയുന്നു. നമ്മുടെ സംസ്കാരത്തെപറ്റി അവര്‍ മനസിലാക്കണം. ഞങ്ങള്‍ അത് അവര്‍ക്ക് വിശദീകരിച്ചു നല്‍കുമെന്നും ബജ്റംഗ് ദള്‍ പറയുന്നു. കുത്തക കമ്പനികളാണ് വാലന്റൈന്‍സ് ഡേയെ പ്രോല്‍സാഹിപ്പിക്കുന്നത്. ഞങ്ങള്‍ പ്രണയത്തിന് എതിരല്ല. എന്നാല്‍ വാലന്റൈന്‍സ് ഡേയോട് എതിര്‍പ്പാണെന്നും ബജ്റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."