HOME
DETAILS
MAL
ഐ.എസ്.ആര്.ഒയിലും നിയമനവിവാദം: ചെയര്‍മാന്റെ മകനെ ചട്ടങ്ങള്‍ മറികടന്നു നിയമിച്ചെന്ന് പരാതി
backup
February 13 2021 | 08:02 AM
ബെംഗളൂരു: കേരളത്തില്‍ പിന്‍വാതില്‍ നിയമനത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കവേ ഐ.സ്.ആര്.ഒയിലും നിയമനവിവാദം. ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ.കെ ശിവന്റെ മകന് എല്‍.പി.എസ്.സിയില്‍ ജോലി നല്‍കിയതിനെതിരേയാണ് പരാതി.
കഴിഞ്ഞ മാസം 25നാണ് കെ.ശിവന്റെ മകന് സിദ്ധാര്ത്ഥന് തിരുവനന്തപുരം വലിയ മലയിലെ ഐ.സ്.ആര്.ഒ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ ജോലി നല്‍കിയത്.
നിയമനം ചട്ടങ്ങള്‍ പാലിക്കാതെയാണെന്നുള്ള പരാതിയില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് ഫയലില്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."