സമരക്കാര്‍ക്കുപിന്നില്‍ ബാഹ്യശക്തികള്‍: ഡി.വൈ.എഫ്.ഐയെ പരിഹസിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സമരക്കാര്‍ക്കുപിന്നില്‍ ബാഹ്യശക്തികളുണ്ടെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11.30ന് ആരംഭിച്ച ചര്‍ച്ച പുലര്‍ച്ചെ 1.15 വരെ തുടര്‍ന്നു.
സമരക്കാരുമായി ഒത്തുതീര്‍പ്പിന് ഡി.വൈ.എഫ്.ഐയാണ് ആദ്യം മുന്നിട്ടിറങ്ങിയത്. സംസ്ഥാന സെക്രട്ടറി എ.എ. റഹിം സമരക്കാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികളെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ചര്‍ച്ചക്ക് ക്ഷണിച്ചു. നാലു പ്രതിനിധികളായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.
എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനമായില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം പ്രതിനിധികള്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍ ധനമന്ത്രിയടക്കമുള്ളവരാണ് സമരക്കാര്‍ക്കു മുന്നില്‍ ബാഹ്യശക്തികളുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. പ്രതിപക്ഷമാണ് സമരക്കാര്‍ക്കുപിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇതിനെ പരിഹസിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതെ, ചൈനയടക്കമുള്ള ബാഹ്യശക്തികള്‍ ഇടപെട്ടിട്ടുണ്ടെന്നദ്ദേഹം പരിഹസിച്ചു.
യുവജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഡി.വൈ.എഫ്.ഐ പോലുള്ള ഒരു സംഘടനക്ക് ഇങ്ങനെ പ്രതികരിക്കാന്‍ നാണമില്ലേ എന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."