ടൈറ്റാനിയം ഫര്‍ണസ് ഓയില്‍ ചോര്‍ച്ച: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ടൈറ്റാനിയം കമ്പനിയിലെ ഫര്‍ണസ് ഓയില്‍ ചോര്‍ന്ന സംഭവത്തില്‍ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. പമ്പിങ് സെക്ഷന്‍ ചുമതലയുള്ള ഗ്ലാഡ്വിന്, യൂജിന്‍ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ബുധനാഴ്ച പുലര്‍ച്ചെയാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് തകര്‍ന്ന് ഫര്‍ണസ് ഓയില്‍ കടലിലേക്ക് ഒഴുകിയത്. സംഭവം പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തിയതോടെ ബീച്ചില്‍ ജനങ്ങള്‍ ഇറങ്ങുന്നത് ജില്ലാ ഭരണകൂടം വിലക്കിയിരുന്നു. വെട്ടുകാട് മുതല്‍ വേളി വരെ രണ്ടുകിലോമീറ്ററോളം ദൂരത്തില്‍ കടലില്‍ എണ്ണ പരന്നു. മല്‍സ്യത്തൊഴിലാളികളാണു കടലിലേക്ക് എണ്ണ ഒഴുകിയെത്തുന്നത് കണ്ടതും ടൈറ്റാനിയം അധികൃതരെ വിവരം അറിയിച്ചത്. ഗ്ലാസ് പൗഡര്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന എണ്ണയാണ് ഫര്‍ണസ് ഓയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."