ഉമറലി ശിഹാബ് തങ്ങൾ സ്മാരക മോഡൽ അക്കാദമി ഉദ്ഘാടനം നാളെ
വളാഞ്ചേരി
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴിൽ കുറ്റിപ്പുറം ആതവനാട് ആരംഭിക്കുന്ന സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ മോഡൽ അക്കാദമിയുടെ ഉദ്ഘാടനം നാളെ വൈകീട്ട് നാലിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തയ്യിൽ സൈതലവി ഹാജി സംഭാവന നൽകിയ സ്ഥലത്താണ് ഇരുനില കെട്ടിടം നിർമിച്ചിട്ടുള്ളത്. ഒന്നാം ഘട്ടമായി എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ അഞ്ചു വർഷത്തെ മത-ഭൗതിക പഠനം ഉൾപ്പെടുന്ന റെസിഡൻഷ്യൽ സ്ഥാപനമാണ് ആരംഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് മുൻഗണന നൽകി തുടർപഠനത്തിനും സ്ഥാപനം നേതൃത്വം നൽകും. ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയവർക്ക് പ്രവേശനത്തിന് മുൻഗണനയുണ്ടാകും. മത്സരപ്പരീക്ഷാ പരിശീലനം, ഭാഷാ പഠനം, സ്കിൽ ഡവലപ്മെൻ്റ് കോഴ്സുകൾ തുടങ്ങി പാഠ്യ-പാഠ്യേതര പരിപാടികളും കോഴ്സിൻ്റെ ഭാഗമാണ്. അടുത്ത അധ്യയന വർഷത്തോടെ ക്ലാസുകൾ ആരംഭിക്കും. പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നാളെ മുതൽ തുടങ്ങും. ഉദ്ഘാടന സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗങ്ങളായ ആദൃശേരി ഹംസക്കുട്ടി മുസ് ലിയാർ, എം.പി മുസ്തഫൽ ഫൈസി, എസ്.വൈ.എസ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, എം.എൽ.എമാരായ കുറുക്കോളി മൊയ്തീൻ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പഞ്ചായത്ത് അംഗം മൂർക്കത്ത് ഹംസ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി ആസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി ജാസർ, സി.എച്ച് ത്വയ്യിബ് ഫൈസി, അഹ്മദ് ഫൈസി കക്കാട് സംസാരിക്കും. വാർത്താസമ്മേളനത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ, കെ.ടി ആസാദ്, ഹബീബ് വാഫി വരവൂർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."