HOME
DETAILS

പോസ്റ്റ്മാന്‍ ഇപ്പോഴും വിളിക്കാറുണ്ട്

  
backup
February 14 2021 | 03:02 AM

%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b4%e0%b5%81%e0%b4%82-%e0%b4%b5
 
എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത, വലുപ്പച്ചെറുപ്പമില്ലാതെ, താനുമായി അടുക്കുന്നവരെയെല്ലാം സൗഹൃദവലയത്തിലാക്കുകയും അതിനെ താലോലിക്കുകയും ചെയ്ത, മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായിരുന്നു 'അക്കു' എന്നും 'കക്കട്ടില്‍' എന്നും പ്രയപ്പെട്ടവര്‍ വിളിക്കുന്ന അക്ബര്‍ കക്കട്ടില്‍. ഒരു സുപ്രഭാതത്തില്‍ വന്ന ആകസ്മികമായ വേര്‍പാടിന്റെ വാര്‍ത്ത പരിണാമഗുപ്തിയില്ലാത്ത ഒരു കഥപോലെ നമ്മെ അസ്വസ്ഥമാക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. 
 
മലയാളികള്‍ ഉള്ളിടത്തല്ലാം പ്രശസ്തിയും സൗഹൃദവലയവുമുള്ള അക്ബര്‍ക്ക കക്കട്ടുകാര്‍ക്ക്, പ്രത്യേകിച്ച് ഞങ്ങള്‍ പറമ്പത്ത് തറവാട്ടുകാര്‍ക്ക് അഭിമാനവും സ്വകാര്യഅഹങ്കാരവുമായിരുന്നു. അക്ബര്‍ക്ക പറഞ്ഞതുപോലെ, ഞങ്ങളുടെ കുടുംബത്തില്‍ പഠിപ്പുള്ളവരോ സാഹി ത്യവാസനയുള്ളവരോ ആരുമുണ്ടായിരുന്നില്ല. എഴുതാത്ത, നര്‍മരസം തുളുമ്പുന്ന വാക്ചാതുരിയും തുറന്നുസംസാരിക്കുന്ന പ്രകൃതക്കാരനും മനുഷ്യസ്‌നേഹിയുമായിരുന്നു ഞങ്ങള്‍ അവുള്ളക്ക എന്ന് ബഹുമാനത്തോടെ വിളിക്കുന്ന, എന്റെ പിതൃസഹോദരന്‍ കൂടിയായ അക്ബര്‍ക്കയുടെ പിതാവ്. നാട്ടുകാരണവര്‍ കൂടിയായിരുന്നു. നര്‍മരസവും സംഭവങ്ങളെ പൊലിപ്പിച്ചു പറയാനുള്ള വാക്ചാതുരിയും അക്ബര്‍ക്കയ്ക്ക് പിതാവില്‍നിന്നു ലഭിച്ചതാവണം. അക്ബര്‍ക്ക തന്നെ എഴുതിയത് ഇങ്ങനെയാണ്, ''എഴുതാത്ത ഒരു നല്ല കഥാകാരനാണ് ബാപ്പ എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ആ 'രഹസ്യം' ബാപ്പയ്ക്കറിയില്ലെന്നുമാത്രം. തുറന്ന പ്രകൃതക്കാരനായ ബാപ്പ എന്തും കഥ പറയും മട്ടിലാണ് സംസാരിക്കുക. അതുകേള്‍ക്കുക വളരെ രസകരമായിരുന്നു. ഒരിക്കല്‍ താന്‍ 'പോക്കിരി'യായിരുന്നു എന്നു പറയാറുള്ള ആ കാലത്തെക്കുറിച്ച് പറയുന്നത് കേള്‍ക്കാന്‍ നല്ല രസമുണ്ടാകും. ഞനവനെ അടിച്ചു എന്നല്ല പറയുക, എന്റെ അടിക്ക് അവന്‍ മൂന്നങ്ങ് തിരിഞ്ഞുപോയി എന്നാണ്. സംഭവമെന്ന നിലയില്‍ വിവരിക്കുന്ന പലതിനും ഫാന്റസിയുടെ പരിവേഷമുണ്ടായിരിക്കും..''
 
പിതാവില്‍നിന്നെപോലെ, സദാ പുഞ്ചിരിക്കുന്ന മുഖവുമായി വീട്ടില്‍ വരുന്നവരെയെല്ലാം സ്‌നേഹത്തോടെ സത്ക്കരിക്കുകയും പ്രയാസ പ്പെടുന്നവര്‍ക്ക് ദാനധര്‍മങ്ങള്‍ നല്‍കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു ഉമ്മയ്ക്ക്. പാവമാണ് എന്റെ ഉമ്മ. ആധുനിക കാലത്തിന്റെ ചെറിയ സൗകര്യങ്ങളെക്കുറിച്ചുപോലും അറിവോ അറിയാന്‍ കമ്പമോ ഇല്ലാത്ത ഒരു പ്രത്യേക സ്‌നേഹപ്രകൃതം. രാത്രി വൈകി മുറിയില്‍ വെളിച്ചം കാണുമ്പോള്‍ ഉമ്മ ഓര്‍മിപ്പിക്കുമായിരുന്നു: 'അല്ലാ ഞ്ഞി ഒറങ്ങീക്കില്ലേ? ഇനിക്കുറങ്ങിക്കൂടെ, ഞ്ഞെന്ത്ന്നാ നേരംബെള്ത്ത് മോന്ത്യാവോളം കുത്തിരിഞ്ഞ് കുത്തിക്കുറിക്കുന്നേ്? എന്ത് ജാതി വാതപ്പിരാന്താ ഇദ്? ബേറൊര് ശുകിലും ല്ലേ ഇനിക്ക്, ഷീണായിറ്റ് നാളെ ഇണീച്ച് നടക്കാനൂവൂലേ...' ഇങ്ങനെ പാരമ്പര്യമായി ലഭിച്ച സ്‌നേഹവും നര്‍മവുമായിരുന്നു ജീവിതത്തിലും സാഹിത്യത്തിലും ഒരുപോലെ മുന്നേറാന്‍ അക്ബര്‍ക്കയെ സഹായിച്ചത്.
 
അക്ബര്‍ക്കയുടെ എടുത്തുപറയേണ്ട ഗുണം സാഹിത്യോപരി സ്‌നേഹത്തെക്കുറിച്ചു തന്നെയാണ്. എന്റെ മുഖത്ത് ചെറുയൊരു മ്ലാനത കണ്ടാല്‍ ചോദിക്കും 'എന്താ നാസറേ നിന്റെ പ്രശ്‌നം' എന്ന്. ഈ സമീപനം എന്നോട് മാത്രമുള്ളതല്ല എന്ന് പിന്നീടെനിക്ക് തോന്നിയിട്ടുണ്ട്. രാഷ്ട്രീയ ഉദ്യോഗമണ്ഡലത്തില്‍ തനിക്കുള്ള സ്വാധീമനുപയോഗിച്ച് മറ്റുള്ളവരെ സഹായിക്കുന്നതില്‍ ഒരു പ്രത്യേകതരം ആനന്ദവും സംതൃപ്തിയും കണ്ടെത്തിയുരുന്നു. മറച്ചുവച്ച രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍പ്പോലും പുതിയ എഴുത്തുകാര്‍ അവതാരിക എഴുതിക്കാന്‍ സമീപിച്ചാല്‍ മുന്‍പ് പരിചയമില്ലെങ്കിലും കൃതി മികച്ചതല്ലെങ്കിലും അവരെ അവഗണിക്കാറില്ല. മീറ്റിങ്ങിന് ക്ഷണിക്കാന്‍ വന്നവരെയും നിരാശരാക്കാറില്ലായിരുന്നു.
ജീവിതത്തിന്റെ പ്രേമസഖിയാണ് മരണം എന്ന നിരീക്ഷണം 'മൃത്യുയോഗം' എന്ന നോവലിലും അക്ബര്‍ക്കയുടെ പലകഥകളിലും കാണാം. ജീവിതവും മരണവും സന്ധിക്കുന്ന അജ്ഞാത നിമിഷത്തെക്കുറിച്ചുള്ള 'ആറാം കാലം' എന്ന കഥപോലെ ജീവിത പതിറ്റാണ്ടുകളുടെ ആറാം കാലത്തിലാണ് അക്ബര്‍ക്കയും ഒരുനിയോഗം പോലെ, മുന്നറിയിപ്പുമില്ലാതെ മറഞ്ഞുപോയത്!
കഥ, നോവല്‍, നാടകം, യാത്രാവിവരണം, നിരൂപണം എന്നിങ്ങനെ അന്‍പതോളം കൃതികള്‍ മലയാളത്തിന് അക്ബര്‍ക്ക സംഭാവന ചെയ്തിട്ടുണ്ട്. ഗ്രാമീണചുറ്റുപാടില്‍ കണ്ടുമുട്ടുന്ന സാധാരണക്കാരുടെ സമസ്യകളായിരുന്നു കഥകള്‍ ഏറെയും. ആധുനികമനസിന്റെ അസ്വസ്ഥതകള്‍ പങ്കുവയ്ക്കുന്ന കഥകളും രചിച്ചിട്ടുണ്ട്. ഭാഷയുടെ ലാളിത്യവും അവതരണത്തിലെ നര്‍മവുമാണ് അക്ബര്‍കൃതികളെ ജനകീയമാക്കിയത്. പ്രഭാഷകന്‍ എന്നനിലയ്ക്ക് സാധാരണക്കാരുടെ മനസില്‍ ഇടംനേടാന്‍ സഹായകമായതും ഈ പ്രത്യേകതകള്‍ തന്നെയാണ്. 
 
 ഡി.സി. ബുക്‌സ് പുറത്തിറക്കിയ 'ഇനി വരില്ല പോസ്റ്റുമാന്‍' എന്ന, പ്രമുഖര്‍ പലകാലങ്ങളിലായി അക്ബര്‍ക്കയ്ക്ക് അയച്ച കത്തുകളുടെ സമാഹാരമാണ് മരണാനന്തരം പുറത്തിറങ്ങിയ അവസാനത്തെ കൃതി. പക്ഷേ, മരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അക്ബര്‍ക്കയ്ക്കുള്ള കത്തുകളുമായി, പിര്യോഡിക്കല്‍സുമായി പോസ്റ്റുമാന്‍ വീടിന്റെ ഗെയ്റ്റ് കടന്ന് ഇപ്പോഴും വരാറുണ്ട്!


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  21 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  21 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  21 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  21 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  21 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  21 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  21 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  21 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  21 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  21 days ago