ഹിജാബ് വിഷയം: കോടതിയെ സമീപിച്ച പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തി ബി.ജെ.പി, വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: കര്‍ണാടക കോളജുകളില്‍ തുടങ്ങിയ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പെണ്‍കുട്ടിയുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്യപ്പെടുത്തി
കര്‍ണാടക ബി.ജെ.പി. പെൺകുട്ടികളുടെ പേരും വയസും മേൽവിലാസവുമടക്കമാണ് ബിജെപി ട്വീറ്റ് ചെയ്തത്. ഇംഗ്ലീഷിലും കന്നഡയിലും ബി.ജെ.പി ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ വിവാദമായതോടെ നിമിഷങ്ങള്‍ക്കകം ട്വീറ്റ് നീക്കം ചെയ്തു.
ഹിജാബ് വിഷയത്തില്‍ ഉള്‍പ്പെട്ട അഞ്ച് പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാവാത്തവരാണ്. രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നതിനായി പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടികളെ ഉപയോഗിക്കാന്‍ സോണിയ ഗാന്ധിക്കും രാഹുലിനും പ്രിയങ്കയ്ക്കും ലജ്ജ തോന്നുന്നില്ലേ?
തെരഞ്ഞെടുപ്പില്‍ ജയിക്കാനായി അവര്‍ ഇനി എന്തൊക്കെ ചെയ്യും? എന്നിങ്ങനെയുള്ള വാചകങ്ങളോടെയാണ് പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ബി.ജെ.പി കര്‍ണാടക നേതൃത്വം പരസ്യപ്പെടുത്തിയത്.
ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി ബി.ജെ.പിയുടെ അസാധാരണ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു.‘ പ്രതിപക്ഷത്തുള്ളവരെ ആക്രമിക്കാന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പോലും ഉപയോഗിക്കാന്‍ ബിജെപിയുടെ കര്‍ണാടക ഘടകത്തിന് നാണമില്ലേ. ഇത് എത്രത്തോളും മോശവും ദയനീയവും അപകടകരവുമാണെന്ന് വല്ല ബോധ്യവുമുണ്ടോ?. കര്‍ണാടക ഡിജിപിയോടും ട്വിറ്റര്‍ ഇന്ത്യയോടും ഇതിനെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്.’ ചതുര്‍വേദി ട്വീറ്റ് ചെയ്തു.
Shameless @BJP4Karnataka tweets the addresses of the minor girls in order to attack the opposition. Do you’ll realise how insensitive, sick and pathetic this is? I request @DgpKarnataka and @TwitterIndia to take action and take down the tweet. Also seek @GoI_MeitY intervention.
— Priyanka Chaturvedi?? (@priyankac19) February 15, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."