ബിപിസിഎല്‍ പ്ലാന്റ് ഉള്‍പ്പടെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു
കൊച്ചി: ബിപിസിഎല്‍ പ്ലാന്റ് ഉള്‍പ്പടെ അഞ്ച് വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. രാജ്യത്തിന്റെ ആത്മനിര്‍ഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ വഴി തുറന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൊഴില്‍ സൃഷ്ടിക്കുന്നതും വിദേശനാണ്യം ലഭിക്കുന്നതുമായ പദ്ധതിയാണിതെന്നും 'സാഗരിക' വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് കുതിപ്പേകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മലയാളത്തില്‍ നമസ്‌കാരം പറഞ്ഞുകൊണ്ടാണ് മോദി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ടൂറിസം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി വിവിധ മേഖലകള്‍ക്ക് ഗുണകരമായ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വലിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്ന് പദ്ധതികളാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.
'വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യണമെന്ന് പ്രധാനമന്ത്രി യുവ സംരംഭകരോട് പറഞ്ഞു. ആഗോള ചൂറിസം റാങ്കിംഗില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെ അറുപതില്‍ നിന്ന് മൂപ്പതാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ട് ടൂറിസം മേഖലയില്‍ ഇനിയും നമുക്ക് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും' പ്രധാനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."