HOME
DETAILS

ഇസ്‌ലാമോഫോബിയയുടെ കാലത്തെ മുസ്‌ലിം ലീഗ്

  
backup
February 15 2021 | 02:02 AM

todays-article-15-feb-2021


ലോകത്താകമാനം സംഭവിക്കുന്ന തീവ്രവലതുവല്‍ക്കരണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്ന മതവിഭാഗമായി മുസ്‌ലിംകള്‍ മാറുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യയിലെ മുസ്‌ലിംവിരുദ്ധതയുടെ രാഷ്ട്രീയം നമ്മള്‍ പരിശോധിക്കേണ്ടത്. സ്വാതന്ത്ര്യാനന്തരം മുസ്‌ലിംകള്‍ക്കു നേരെ വംശീയകലാപവും ആള്‍ക്കൂട്ട ആക്രമണങ്ങളും ധാരാളം നടന്നിട്ടുണ്ടെങ്കിലും അവരുടെ നിലനില്‍പ്പ് തീവ്രമായി പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നത് ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കുശേഷമാണ്. അതിനുശേഷം ഇന്ത്യയൊട്ടാകെ വ്യാപിച്ച സംഘ്പരിവാര്‍ രാഷ്ട്രീയം നരേന്ദ്ര മോദിയിലൂടെ അധികാരത്തിലെത്തിയപ്പോള്‍ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് ഭാവിയില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍പോലും നിഷേധിക്കപ്പെടുമോ എന്ന തോന്നലുണ്ടാക്കി. പൗരത്വ നിയമഭേദഗതി പാര്‍ലമെന്റില്‍ പാസായതോടെ മുസ്‌ലിംകളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു. പാര്‍ശ്വവല്‍ക്കരണത്തിന്റെ തീവ്രത വര്‍ധിച്ചു. ബാബറി മസ്ജിദിന്റെ തകര്‍ച്ചയുടെ കാലഘട്ടത്തില്‍ പൊതുസമൂഹത്തില്‍ നിന്നും മതേതര, മനുഷ്യാവകാശ പ്രസ്ഥാനങ്ങളില്‍നിന്നും സാമൂഹ്യശാസ്ത്രജ്ഞരില്‍നിന്നും കലാകാരന്മാരില്‍ നിന്നുമൊക്കെ മുസ്‌ലിംകള്‍ക്ക് കിട്ടിയ പിന്തുണ കാലാന്തരത്തില്‍ കുറയുന്നതു കാണാം. ഹിന്ദുത്വ പൊതുബോധത്തിന്റെ വളര്‍ച്ച അവരെ നിശബ്ദരാക്കി. പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള സമരങ്ങളില്‍ മുസ്‌ലിംകള്‍ മിക്കവാറും ഒറ്റക്കായി. ഇപ്പോള്‍ കര്‍ഷക സമരത്തിനു കിട്ടുന്ന പിന്തുണപോലും ലഭിച്ചതുമില്ല. ഷാഹീന്‍ബാഗ് സമരം വിലയിരുത്തിയാല്‍ അതറിയാം. വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയ ഹിന്ദുത്വ പൊതുബോധമായി മാറുന്ന ഘട്ടത്തിലാണ് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിക്കുനേരെയും സംഘടിതമായ ആക്രമണം നടക്കുന്നത്.


സംഘ്പരിവാറിലൂടെ വളരുന്ന ഹിന്ദുത്വ പൊതുബോധം ഏറ്റവും കൂടുതല്‍ അങ്കലാപ്പിലാക്കിയത് സി.പി.എമ്മിനെയാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ എക്കാലത്തും നയിച്ചിരുന്നത് മതേതര പൊതുബോധമാണ്. തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ അവര്‍ ജാതിയും മതവും വിഷയമാക്കിയിരുന്നില്ല. മുസ്‌ലിം ലീഗിനെതിരേ രാഷ്ട്രീയ പ്രചാരണം നടത്തിയിരുന്നപ്പോഴൊക്കെ അടിസ്ഥാനപരമായ ജനാധിപത്യ മര്യാദകള്‍ സി.പി.എം പാലിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ബി.ജെ.പി വേരുപിടിക്കുമ്പോള്‍ സംഭവിക്കുന്ന ഭയപ്പെടുത്തുന്ന ധ്രുവീകരണത്തെ എങ്ങനെ തങ്ങള്‍ക്ക് അനുകൂലമാക്കാം എന്നാണ് ഇടതുപക്ഷം ആലോചിക്കുന്നത്. മുസ്‌ലിംവിരുദ്ധതയിലൂടെ ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകള്‍ എങ്ങനെ കൂടുതലായി സമാഹരിച്ച് ഭരണത്തുടര്‍ച്ചയുണ്ടാക്കാം എന്നതാണ് തന്ത്രം. ഇതില്‍ വിജയിച്ചാല്‍ ഭാവിയില്‍ കൂടുതല്‍ മുസ്‌ലിം വിരുദ്ധമായി ഇടതുപക്ഷ പാര്‍ട്ടികള്‍ മാറുകയും ചെയ്‌തേക്കാം. കടുത്ത ഇസ്‌ലാമോഫോബിയ പാര്‍ട്ടി പ്രത്യയശാസ്ത്രം തന്നെയായി മാറുന്നതിന്റെ ഭാഗമായാണ് വിജയരാഘവന്റെ പ്രസ്താവനകളെ കാണേണ്ടത്. അദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയാം, വര്‍ഷങ്ങളായി. അദ്ദേഹം മുസ്‌ലിം വിരുദ്ധനോ ഹിന്ദുത്വവാദിയോ ഒന്നുമല്ല. മുസ്‌ലിം സമൂഹവുമായി ഇടപഴകി ജീവിച്ചതിന്റെ ഊഷ്മളത അനുഭവിച്ച നല്ല മനുഷ്യന്‍ തന്നെയാണ്. പക്ഷേ സി.പി.എമ്മിന്റെ അധികാര രാഷ്ട്രീയം ഒന്നുകൂടി മുസ്‌ലിംവിരുദ്ധതയിലൂടെ ഉറപ്പിക്കാന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിന്റെ ഇരമാത്രമാണ് വിജയരാഘവന്‍. അദ്ദേഹം പറയുന്നത് തന്റെ ബോധ്യമല്ല. പുതിയ പരീക്ഷണശാലയുടെ രാഷ്ട്രീയമാണ്. മുസ്‌ലിമിന്റേതായ സമസ്തരാഷ്ട്രീയവും സി.പി.എം ഇപ്പോള്‍ തള്ളിപ്പറയുന്നുണ്ട്. മുസ്‌ലിം ഭൂരിപക്ഷമുള്ള എല്ലാ രാഷ്ടീയ സംഘടനകളേയും അവര്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്നു. പ്രാദേശികമായ രാഷ്ട്രീയ വിജയത്തിനായി രഹസ്യമായി നീക്കുപോക്കുകള്‍ നടത്തുന്നുണ്ടാവാം. ഇടതുപക്ഷത്തിനൊപ്പമുള്ള ഐ.എന്‍.എല്ലിന്റെ പോലും അസ്തിത്വം അംഗീകരിക്കപ്പെടുന്നില്ല. അവരുടെ സാന്നിധ്യംപോലും പരുക്കേല്‍പ്പിക്കുമെന്ന് സി.പി.എം കരുതുന്നുണ്ട്. ഇതെല്ലാം ഇസ്‌ലാമോഫോബിയയുമായി ചേര്‍ത്തുവായിക്കണം. ക്രിസ്തീയവോട്ടും സമാഹരിക്കാന്‍ പുതിയതന്ത്രത്തിലൂടെ സാധ്യമാകുമെന്ന് സി.പി.എം സ്വപ്നം കാണുന്നുണ്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ന്യൂനപക്ഷരാഷ്ട്രീയം അര്‍ഥപൂര്‍ണമായി കൈകാര്യം ചെയ്യാന്‍ ഭയപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. അവര്‍ക്കുമുണ്ട് ഇസ്‌ലാം പേടി.


സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഒരസ്തിത്വം ഉണ്ടാക്കാന്‍ ഏറെ പ്രയാസപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. വലിയൊരളവുവരെ അവരതില്‍ വിജിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഹൃദയത്തോട് വലിയൊരു വിഭാഗം മുസ്‌ലിംകളെ ചേര്‍ത്തുനിര്‍ത്തി ലീഗ്. ന്യൂനപക്ഷ വിഭാഗങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ വിജയിച്ച പോലെ മതേതര പൊതുരാഷ്ട്രീയത്തിലും അവര്‍ കയ്യൊപ്പ് ചാര്‍ത്തി. പതിയെയാണെങ്കിലും അവര്‍ പാര്‍ട്ടിയുടെ ഇടം വികസിപ്പിച്ചു. ഹിന്ദുമത വിശ്വാസികള്‍ക്കും അവരുടെ മതപരമായ ആത്മബോധം ഉയര്‍ത്തിപ്പിടിച്ച് ലീഗില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു. ഇതരസമുദായങ്ങളുടെ വോട്ട് നേടുന്നതില്‍ ലീഗിനോളം വിജയിച്ച മറ്റൊരു മുസ്‌ലിം ന്യൂനപക്ഷ പാര്‍ട്ടിയും ഇന്ത്യയിലില്ല. മറ്റ് മുസ്‌ലിം ന്യൂനപക്ഷ പ്രസ്ഥാനങ്ങളും ലീഗിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നതിന്റെ കാരണം അവരുടെ വളര്‍ച്ചക്ക് ഈ പാര്‍ട്ടി പ്രതിസന്ധി സൃഷ്ടിക്കുന്നു എന്ന തോന്നല്‍ ഉള്ളതുകൊണ്ടാണ്. അധികാരം പങ്കിടുകയും മന്ത്രിമാരെ സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ സമുദായത്തിനു ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. മതതീവ്രവാദത്തിലേക്കു നീങ്ങാതെ ബഹുസ്വര ജനാധിപത്യത്തിന്റെ മനോഹാരിത സമുദായത്തിന് പരിചയപ്പെടുത്തുന്നതിലും വലിയൊരളവ് വിജയിച്ച പ്രസ്ഥാനമാണ് ലീഗ്. ഇതൊന്നും സി.പി.എം അംഗീകരിച്ചുകൊടുക്കാത്തത് ഇസ്‌ലാമോഫോബിയകൊണ്ട് തന്നെയല്ലേ?
ഏത് രാഷ്ട്രീയ പ്രസ്ഥാനവും നേരിടുന്ന പൊതുവായ ചില വെല്ലുവിളികളുണ്ട്. മുസ്‌ലിം ലീഗും അതില്‍ നിന്നു മുക്തമല്ല. ലീഗ് പ്രവര്‍ത്തനമണ്ഡലത്തിലേക്കു വരുമ്പോള്‍ ഇന്നത്തെ അവസ്ഥയിലായിരുന്നില്ല മുസ്‌ലിംകള്‍. 1921ല്‍ നേരിടേണ്ടിവന്ന ബ്രിട്ടീഷ് വേട്ടയും അതേച്ചൊല്ലിയുള്ള ഒറ്റപ്പെടലും പാര്‍ശ്വവല്‍ക്കരണവും ദാരിദ്ര്യവും ഭയാനകമായിരുന്നു. പരാജയബോധം ഗ്രസിച്ച സമുദായത്തിന് ആത്മവിശ്വാസം കൊടുക്കേണ്ടതുണ്ട്. അതൊക്കെയായിരുന്നു ലീഗിനു മുമ്പിലുള്ള വെല്ലുവിളി. ഗ്രാമങ്ങളില്‍ വലിയ അനാഥത്വമുണ്ടായിരുന്നു. യത്തീമുകളായിപ്പോയ കുഞ്ഞുങ്ങള്‍, വിധവകള്‍... ഇവരെയൊക്കെ സമുദായം തന്നെ സംരക്ഷിക്കണമായിരുന്നല്ലൊ. മറ്റാരും തന്നെ അവരെ തുണക്കാനുണ്ടായിരുന്നില്ല. സാമാന്യം ഭേദപ്പെട്ട ചുറ്റുപാടില്‍ മുസ്‌ലിം ലീഗ് എത്തിച്ചേര്‍ന്നപ്പോള്‍ ഉത്തരേന്ത്യയിലേയ്ക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. സംഘ്പരിവാരത്തിന്റെ അക്രമാസക്തമായ വംശവെറിയാല്‍ അരക്ഷിതരാവുന്നവരെ സംരക്ഷിക്കേണ്ടതാണ് എന്ന തോന്നല്‍ ഉണ്ടാവുന്നത് നല്ലതല്ലേ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരം നിയന്ത്രിക്കാന്‍ സാധിക്കും വിധം ന്യൂനപക്ഷ രാഷ്ട്രീയം അവിടെ വളരേണ്ടതില്ലേ? ഉവൈസിയുടെ തീവ്രതയല്ല, മറിച്ച് മുസ്‌ലിം ലീഗ് പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജനാധിപത്യപരമായ ഇടപെടലുകളാണ് ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടത്.
ലീഗിന്റെ പ്രവര്‍ത്തനം ഇതര സമുദായങ്ങള്‍ക്ക് ഒരു ബാധ്യതയും സൃഷ്ടിച്ചിട്ടില്ല. മറ്റു സമുദായങ്ങള്‍ക്ക് അവകാശപ്പെട്ട എന്താണ് അവര്‍ പിടിച്ചുവാങ്ങിയത്? മലപ്പുറത്ത് ജനിക്കുകയും ജീവിക്കുകയും ചെയ്ത എനിക്ക് അത് മനസ്സിലായിട്ടില്ല.


ഒരു രാജ്യത്തെ ഭരണഘടന നല്‍കുന്ന പിന്‍ബലത്താല്‍ അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്നത് ജനാധിപത്യത്തെ പോഷിപ്പിക്കുകയല്ലേ ഉള്ളൂ. ലീഗിനെ സി.പി.എം കോര്‍ണര്‍ ചെയ്ത് ആക്രമിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അത് യു.ഡി.എഫിനെ അധികാരത്തിലേറ്റുന്നതില്‍ ലീഗ് വഹിക്കുന്ന പങ്കാണ്. ഇന്ത്യയില്‍ ഏറെ പരിമിതികളുള്ള രാഷ്ട്രീയപ്പാര്‍ട്ടിയാണ് ലീഗ്. തര്‍ക്കമില്ല. പക്ഷേ, അവര്‍ക്ക് സാധ്യതകളും ഏറെയാണ്.
ഇന്ത്യയിലെ മതേതര പാര്‍ട്ടികള്‍ ഒരു കാര്യം ആലോചിക്കണം. നിങ്ങള്‍ താല്‍ക്കാലിക തെരഞ്ഞെടുപ്പു വിജയം ലക്ഷ്യമിടുമ്പോള്‍ ബി.ജെ.പി ഒരു വംശീയ രാഷ്ട്രനിര്‍മിതിയാണ് ലക്ഷ്യമിടുന്നത്. അതിലവര്‍ വിജയിച്ചാല്‍ ബഹുസ്വരത തന്നെ ഇല്ലാതാവും. ഇന്ത്യയെന്ന രാജ്യം മറ്റൊന്നായി മാറും. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരേ വിശാലമായ ഐക്യം അനിവാര്യമാണ്. ദലിത്/ ന്യൂനപക്ഷ മതേതര ഐക്യത്തിന് മുന്‍കൈയെടുക്കേണ്ടവര്‍ പരസ്പരം കലഹിച്ച് ഒടുങ്ങേണ്ടവരാണോ എന്ന് ആലോചിക്കണം. ഒറ്റപ്പെട്ടുപോകുന്ന ആട്ടിന്‍കുട്ടികളൊക്കെ ചെന്നായ്ക്കള്‍ക്ക് ഭക്ഷണമാകുന്നതാണ് പ്രകൃതിപാഠമെന്ന് ഓര്‍ക്കുന്നത് നന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago