പൊലിസുകാര്‍ക്കെതിരെ ആക്രമണം നടത്തിയത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും സംഘവും; കേസെടുത്തു
കോഴിക്കോട്: പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലിസുകാര്‍ക്ക് നേരെ ആക്രമണം നടത്തിയത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍. സി.പി.എം നെട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി അശോകന്റെ നേതൃത്വത്തിലാണ് പൊലിസ് സംഘത്തിന് നേരെ അക്രമണം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അമ്പാട്ട് അശോകന്റെ ഭാര്യയടക്കം കണ്ടാലറിയാവുന്ന 41 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
2016ല്‍ നടന്ന സി.പി.എം.- ബി.ജെ.പി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അശോകനെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് എത്തിയത്. ഇതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ പൊലിസിനെ ആക്രമിക്കുകയായിരുന്നു. എസ്.ഐ ഉള്‍പ്പെടെ നാലു പൊലിസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരു പൊലിസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. എസ്. ഐ വിനീഷ്,സിവില്‍ പൊലിസ് ഓഫീസര്‍മാരായ രജീഷ്, സബിന്‍, ഹോം ഗാര്‍ഡ് സണ്ണി കുര്യന് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."