HOME
DETAILS

അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ചതായി പരാതി

  
backup
February 17, 2022 | 7:18 AM

%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b5%bb-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf


സ്വന്തം ലേഖകൻ
കൊച്ചി
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ പേരിൽ പ്രതിയും അഭിഭാഷകനും കൂടി വ്യാജ ഉത്തരവ് ചമച്ചതായി പ്രോസിക്യൂഷൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകി. തിരുവനന്തപുരം സ്വദേശി പ്രശാന്ത് കുമാറും അഭിഭാഷകനുമാണ് ഹൈക്കോടതിയുടെ ഉത്തരവിൽ കൃത്രിമം നടത്തിയതായി പരാതിയുള്ളത്. വിഷയം കോടതി ഇന്ന് പരിശോധിക്കും.
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞ മാസം 20നാണ് പ്രശാന്ത്കുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. 21ന് അപേക്ഷ പരിഗണിച്ച കോടതി പ്രോസിക്യൂഷനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ട് കേസ് മാറ്റി. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച കരമന പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
തൊട്ടുപിന്നാലെ ഷാനു എന്ന അഭിഭാഷകൻ പൊലിസ് സ്റ്റേഷനിലെത്തുകയും, പ്രശാന്ത് കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടെന്ന് അറിയിക്കുകയും ചെയ്തു.ഹൈക്കോടതി വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന കേസ് സ്റ്റാറ്റസിന്റെ പി.ഡി.എഫ് കോപ്പിയും വാട്‌സ്ആപ്പ് വഴി അഭിഭാഷകൻ പൊലിസിന് കൈമാറിയിരുന്നു.
മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്റെ നിലപാടറിയിക്കണമെന്നും അതുവരെ അറസ്റ്റ് അടക്കമുള്ള തുടർനടപടികളുണ്ടാകരുത് എന്നായിരുന്നു ഇതിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പൊലിസ് ഉദ്യോഗസ്ഥർ ഹൈക്കോടതി വെബ്‌സൈറ്റിൽ പരിശോധിച്ചപ്പോൾ ഇത്തരമൊരു ഉത്തരവ് കണ്ടെത്താനായില്ല. തുടർന്ന് പൊലിസ് ഹൈക്കോടതിയിലെ ഗവൺമെന്റ്് പ്ലീഡറെ ബന്ധപ്പെട്ടപ്പോഴാണ് വ്യാജരേഖയാണെന്ന് വ്യക്തമായത്.
ഹൈക്കോടതി വെബ്‌സൈറ്റിൽ നിന്ന് കേസ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്ത ശേഷം, അറസ്റ്റ് തടഞ്ഞതായുള്ള നിർദേശം അതിൽ കൂട്ടിച്ചേർക്കുകയായിരുന്നു. ഹാജരാക്കിയ ഉത്തരവ് വ്യാജമാണെന്ന് തെളിഞ്ഞതോടെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ഹൈക്കോടതി ഉത്തരവിൽ കൃത്രിമം നടത്തിയവർക്കെതിരേ കർശന നടപടി ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകിയത്. മുൻകൂർ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്റെ പരാതിയും ജസ്റ്റിസ് പി.ഗോപിനാഥ് ഇന്ന് പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  9 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  9 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  9 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  9 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  9 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  9 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  9 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  9 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  9 days ago