HOME
DETAILS

അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ചതായി പരാതി

  
backup
February 17 2022 | 07:02 AM

%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b5%bb-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf


സ്വന്തം ലേഖകൻ
കൊച്ചി
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ പേരിൽ പ്രതിയും അഭിഭാഷകനും കൂടി വ്യാജ ഉത്തരവ് ചമച്ചതായി പ്രോസിക്യൂഷൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകി. തിരുവനന്തപുരം സ്വദേശി പ്രശാന്ത് കുമാറും അഭിഭാഷകനുമാണ് ഹൈക്കോടതിയുടെ ഉത്തരവിൽ കൃത്രിമം നടത്തിയതായി പരാതിയുള്ളത്. വിഷയം കോടതി ഇന്ന് പരിശോധിക്കും.
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞ മാസം 20നാണ് പ്രശാന്ത്കുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. 21ന് അപേക്ഷ പരിഗണിച്ച കോടതി പ്രോസിക്യൂഷനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ട് കേസ് മാറ്റി. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച കരമന പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
തൊട്ടുപിന്നാലെ ഷാനു എന്ന അഭിഭാഷകൻ പൊലിസ് സ്റ്റേഷനിലെത്തുകയും, പ്രശാന്ത് കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടെന്ന് അറിയിക്കുകയും ചെയ്തു.ഹൈക്കോടതി വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന കേസ് സ്റ്റാറ്റസിന്റെ പി.ഡി.എഫ് കോപ്പിയും വാട്‌സ്ആപ്പ് വഴി അഭിഭാഷകൻ പൊലിസിന് കൈമാറിയിരുന്നു.
മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്റെ നിലപാടറിയിക്കണമെന്നും അതുവരെ അറസ്റ്റ് അടക്കമുള്ള തുടർനടപടികളുണ്ടാകരുത് എന്നായിരുന്നു ഇതിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പൊലിസ് ഉദ്യോഗസ്ഥർ ഹൈക്കോടതി വെബ്‌സൈറ്റിൽ പരിശോധിച്ചപ്പോൾ ഇത്തരമൊരു ഉത്തരവ് കണ്ടെത്താനായില്ല. തുടർന്ന് പൊലിസ് ഹൈക്കോടതിയിലെ ഗവൺമെന്റ്് പ്ലീഡറെ ബന്ധപ്പെട്ടപ്പോഴാണ് വ്യാജരേഖയാണെന്ന് വ്യക്തമായത്.
ഹൈക്കോടതി വെബ്‌സൈറ്റിൽ നിന്ന് കേസ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്ത ശേഷം, അറസ്റ്റ് തടഞ്ഞതായുള്ള നിർദേശം അതിൽ കൂട്ടിച്ചേർക്കുകയായിരുന്നു. ഹാജരാക്കിയ ഉത്തരവ് വ്യാജമാണെന്ന് തെളിഞ്ഞതോടെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ഹൈക്കോടതി ഉത്തരവിൽ കൃത്രിമം നടത്തിയവർക്കെതിരേ കർശന നടപടി ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകിയത്. മുൻകൂർ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്റെ പരാതിയും ജസ്റ്റിസ് പി.ഗോപിനാഥ് ഇന്ന് പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago