വഖ്ഫ് ലീഗൽ സെൽ രൂപീകരിച്ചു
കോഴിക്കോട്
കോടതി ഉത്തരവുള്ള റവന്യു സ്വത്തുക്കൾ തിരിച്ചു പിടിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ വഖ്ഫ് കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന് വഖ്ഫ് ആക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വഖ്ഫ് ആക്ഷൻ കൗൺസിൽ ചെയർമാൻ പി.ടി.എ റഹീം എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വഖ്ഫ് ലീഗൽ സെൽ രൂപീകരിച്ചു. മുൻ അഡ്വ.ജനറൽ വി.കെ ബീരാൻ ചെയർമാനും അഡ്വ.എം. സഫറുള്ള കൺവീനറുമാണ്. അഡ്വ. മുജീബ് അലി, അഡ്വ. സി. ഷുക്കൂർ, അഡ്വ. അബ്ദുൾ അസീസ് എന്നിവരാണ് ലീഗൽ സെൽ അംഗങ്ങൾ. യോഗത്തിൽ അഡ്വ. വി.കെ ബീരാൻ, ഉമർ ഫൈസി മുക്കം, മുഹമ്മദലി സഖാഫി വള്ളിയാട്, യൂസുഫ് എൻജിനീയർ, മോയിൻ ബാപ്പു, അഡ്വ. മുജീബ് അലി, അഡ്വ. എം. സഫറുള്ള, എൻ.കെ അബ്ദുൽ അസീസ്, നാസർ കോയ തങ്ങൾ, നസ്‌റുദ്ദീൻ മജീദ്, റിയാസ് തളിപ്പറമ്പ്, ഒ.പി.ഐ കോയ, മുസ്തഫ പി. എറക്കൽ, പി.കെ.എം അബ്ദുറഹ്മാൻ സഖാഫി, പ്രൊഫ. എ.പി അബ്ദുൽ വഹാബ്, ഉമർ ഏറാമല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."