HOME
DETAILS

മോദി സര്‍ക്കാറിന് സാമ്പത്തിക നയങ്ങളെ കുറിച്ച് ഒരു ധാരണയുമില്ല, ബിജെ.പിയുടേത് പൊള്ളയായ ദേശീയത; രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിങ്

  
backup
February 17 2022 | 09:02 AM

national-bjps-nationalism-is-fake-they-dont-understand-economic-policies111

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ്. സാമ്പത്തിക നയങ്ങളെ കുറിച്ച് സര്‍ക്കാറിന് വലിയ ധാരണയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഇപ്പോഴും സര്‍ക്കാര്‍ പയറ്റുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയിലാണ് മന്‍മോഹന്റെ പ്രതികരണം. എല്ലാ കാര്യങ്ങള്‍ക്കും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

'ഇന്നത്തെ സാഹചര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. കൊവിഡ് കാലത്തെ സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലം സാമ്പത്തിക രംഗം ചുരുങ്ങി. വിലയും തൊഴിലില്ലായ്മയും വര്‍ധിച്ചു. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ രോഷമുണ്ട്. എന്നാല്‍ ഏഴു വര്‍ഷം ഭരിച്ചിട്ടും സ്വന്തം തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്താതെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റപ്പടുത്തുകയാണ് സര്‍ക്കാര്‍. പ്രധാനമന്ത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചരിത്രത്തെയോ രാജ്യത്തെയോ കുറ്റപ്പെടുത്തി നിങ്ങള്‍ക്ക് രക്ഷപ്പെടാനാകില്ല.' മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.

എന്റെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഞാനൊരിക്കലും രാജ്യത്തെ വിഭജിച്ചിട്ടില്ല. രാജ്യത്തിന്റെ അന്തസ്സിനെയോ പ്രധാനമന്ത്രി പദത്തെയോ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള ഒരു വിട്ടുവീഴ്ചക്കും ഞാന്‍ തയ്യാറായിട്ടില്ല. എല്ലാ വെല്ലുവിളികള്‍ക്കിടിയിലും ഞാന്‍ എന്റെ രാജ്യത്തിന്റെ അന്തസ്സും മഹത്വവും ഉയര്‍ത്തി പിടിച്ചു- മന്‍മോഹന്‍ പറഞ്ഞു.

'രാജ്യത്ത് പണക്കാര്‍ പണക്കാരും ദരിദ്രര്‍ ദരിദ്രരുമായി തുടരുന്ന സാഹചര്യമാണുള്ളത്. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ മൂലമാണിത്. വിദേശ നയങ്ങളിലും സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. അതിര്‍ത്തിയിലെ ചൈനീസ് അധിനിവേശത്തെ മൂടിവയ്ക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. രാഷ്ട്രീയ നേതാക്കള്‍ ആലിംഗനം ചെയ്തതു കൊണ്ടോ ക്ഷണിക്കാത്തിടത്തു പോയി ബിരിയാണി തിന്നതു കൊണ്ടോ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനാകില്ല. വാഗ്ദാനങ്ങള്‍ നല്‍കാന്‍ എളുപ്പമാണ്. പാലിക്കാന്‍ പ്രയാസവും' അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാറിന്റെ സാമ്പത്തി നയങ്ങളേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സാമ്പത്തിക നയത്തെ കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ല. വിദേശനയത്തിലും മോദി സര്‍ക്കാര്‍ പരാജയമാണ്- അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീയതി അറിയും മുമ്പ് തന്നെ പോരാട്ടച്ചൂടിലേക്ക് ബിഹാര്‍; രാഹുലിന്റെ യാത്രാ വിജയത്തില്‍ ആത്മവിശ്വസത്തോടെ മഹാഗഡ്ബന്ധന്‍, ഭരണവിരുദ്ധ വികാരം ഭയന്ന് എന്‍.ഡി.എ

National
  •  10 days ago
No Image

വീണ്ടും 'ഇടിമുറിക്കഥ'; ലോക്കപ്പില്‍ നേരിട്ട ക്രൂരമര്‍ദ്ദനം പങ്കുവെച്ച് എസ്.എഫ്.ഐ മുന്‍ നേതാവ്; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ

Kerala
  •  10 days ago
No Image

സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് സൂചന; ചായകുടിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലിസ്

Kerala
  •  10 days ago
No Image

ഇഷാക്ക് ശേഷം ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് ഖത്തര്‍ മതകാര്യ മന്ത്രാലയം

qatar
  •  10 days ago
No Image

സഊദി: റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ പിടിയിലായത് 20,882 പേര്‍; കൂടുതലും യമനികളും എത്യോപ്യക്കാരും 

Saudi-arabia
  •  10 days ago
No Image

ഭാര്യയുമായി തർക്കം; ഒത്തുതീർപ്പിനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

Kerala
  •  10 days ago
No Image

ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ രണ്ട് ഭ്രൂണങ്ങള്‍; അദ്ഭുതപ്പെട്ട് ഡോക്ടര്‍മാര്‍

National
  •  10 days ago
No Image

400 രൂപയുടെ മാഹി മദ്യത്തിന് 4000 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപയും; എല്ലാം കണ്ണൂർ ജയിലിൽ സുലഭം; നോക്കുകുത്തിയായി ഉദ്യോഗസ്ഥ സംവിധാനം

Kerala
  •  10 days ago
No Image

കുവൈത്തില്‍ എണ്ണവിലയില്‍ നേരിയ കുറവ്

Kuwait
  •  10 days ago
No Image

'കുന്നംകുളം മോഡല്‍' പീച്ചിയിലും; ബിരിയാണിക്ക് രുചി കുറവാണെന്നതിന്റെ പേരില്‍ ഹോട്ടലുടമക്ക് മര്‍ദനം: കേസ് ഒതുക്കാന്‍ പൊലിസ് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  10 days ago