HOME
DETAILS

ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ഇടപെടേണ്ടി വരും: സുപ്രിം കോടതി

  
backup
February 15 2021 | 13:02 PM

whatsaap-facebook-issue

വാട്‌സ്ആപ്പിന്റെ പുതിയ സേവന നിബന്ധനകളില്‍ വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് വാട്‌സ് ആപ്പിനോടും ഫേസ്ബുക്കിനോടും സുപ്രീംകോടതി.
കഴിഞ്ഞ മാസം പുതുക്കിയ വാട്‌സ്ആപ്പിന്റെ സേവന നിബന്ധനകള്‍ ഉപയോക്താക്കള്‍ തങ്ങളുടെ ബിസിനസ് സംഭാഷണങ്ങളുടെ വിവരം ഫേസ്ബുക്കുമായി പങ്കുവെക്കുമെന്ന നിര്‍ദേശം അംഗീകരിച്ചാല്‍ മാത്രമേ ആപ്പ് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

'നിങ്ങളൊരു ട്രില്യണ്‍ ഡോളര്‍ കമ്പനിയാകാം. പക്ഷെ, ജനങ്ങള്‍ അവരുടെ സ്വകാര്യതക്ക് വില കല്‍പ്പിക്കുന്നു. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്.' സുപ്രീംകോടതി പറഞ്ഞു. തങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ദെ പറഞ്ഞു. തങ്ങള്‍ ആര്‍ക്കെങ്കിലും സന്ദേശം അയച്ചാല്‍ എല്ലാം ഫേസ്ബുക്കിന് കൈമാറുമെന്ന് ജനങ്ങള്‍ ഭയക്കുന്നു.
എന്നാല്‍ ഇത്തരം ഭയങ്ങള്‍ യാഥാര്‍ഥ്യമല്ലെന്ന് ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും വേണ്ടി ഹാജരായ കപില്‍ സിബല്‍, അരവിന്ദ് ദാടര്‍ എന്നിവര്‍ കോടതിയില്‍ പറഞ്ഞു. വാട്‌സ്ആപ്പിന് പുതിയ സേവന നിബന്ധനകളില്‍ സ്റ്റേ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
യൂറോപ്പിനും ഇന്ത്യക്കും വെവ്വേറെ നിബന്ധനകളാണുള്ളതെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു. എന്നാല്‍ യൂറോപ്പിന് പുറത്തുള്ള ലോകത്തിലെ എല്ലായിടത്തും ഒരേ നയമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. കേസില്‍ നാലാഴ്ചക്ക് ശേഷം കൂടുതല്‍ വാദം കേള്‍ക്കും.
വാട്‌സ്ആപ്പിന്റെ പുതിയ സേവന നിബന്ധനകളില്‍ സ്റ്റേ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago