HOME
DETAILS

30 സീറ്റുവേണം, ആവശ്യമുയര്‍ത്താന്‍ മുസ്‌ലിം ലീഗ്: ഇത്തവണ വനിതാ സ്ഥാനാര്‍ഥിയും; മുന്‍ഗണന വിജയസാധ്യതക്കുമാത്രം

  
backup
February 15 2021 | 14:02 PM

muslim-league-candidate-issue-kerala

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്്‌ലിം ലീഗ് മാനദണ്ഡമാക്കുന്നത് വിജയസാധ്യത മാത്രം. നിയമസഭാ തെരഞ്ഞെടുപ്പിലേക്കും ഒപ്പം നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലേക്കും ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

മലപ്പുറത്തു ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തിലാണ് തീരുമാനം. ഹൈദരലി തങ്ങളുടെ നേതൃത്വത്തില്‍ പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്നു സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടത്തും. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡങ്ങളും മറ്റു കാര്യങ്ങളും തങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും. അതേ സമയം ഇത്തവണ മുസ്‌ലിം ലീഗില്‍ വനിതാ സ്ഥാനാര്‍ഥിയുമുണ്ടാകുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഇ.ടി മുഹമ്മദ് ബഷീറാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതായി ഒരു ചാനലിനോട് പ്രതികരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതരെഞ്ഞെടുപ്പ് നടത്തുമെന്നു പ്രഖ്യാപിച്ചതിനാല്‍ അവിടുത്തെ സ്ഥാനാര്‍ഥി, പി.വി അബ്ദുല്‍വഹാബിന്റെ രാജ്യസഭാ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി എന്നീ പ്രഖ്യാപനങ്ങളുമുണ്ടാകും. മൂന്നിടങ്ങളിലെയും സാധ്യതകള്‍ ചര്‍ച്ച ചെയ്തായിരിക്കും പട്ടിക തയാറാക്കുക.
നിയമസഭാ തെരഞ്ഞെടുപ്പിന് പരിചയസമ്പന്നരും പുതുമുഖങ്ങളും ഉള്‍പ്പെടുന്ന പട്ടികയാണ് ലീഗ് ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ഥിപ്പട്ടികയില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെല്ലാം തുടര്‍ ചര്‍ച്ചകളില്‍ പരിഗണിക്കും.
പാര്‍ട്ടിക്ക് അധികമായി ലഭിക്കുന്ന മണ്ഡലങ്ങള്‍ കൂടി പരിഗണിച്ചാകും ആരൊക്കെ മത്സരിക്കണമെന്നു തീരുമാനിക്കുക.
30 സീറ്റുകളില്‍ മത്സരിക്കണമെന്ന ആവശ്യം നേരത്തെ തന്നെ പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കണക്കുപ്രകാരം യു.ഡി.എഫില്‍ 24സീറ്റുകളാണ് പാര്‍ട്ടിക്കുള്ളത്. ഐശ്വര്യ കേരള യാത്ര സമാപിക്കുന്നതോടെ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കും.
യു.ഡി.എഫിലെ ചര്‍ച്ചയുടെ വിവരങ്ങളും ആനുകാലിക രാഷ്ട്രീയ കാര്യങ്ങളും പ്രവര്‍ത്തക സമിതിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരേ സമരപരിപാടികള്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് യു.ഡി.എഫിന് അനകൂലമായ സാഹചര്യമാണുള്ളതെന്നാണ് പ്രവര്‍ത്തകസമിതിയുടെ വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Kerala
  •  2 months ago
No Image

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

ട്രെയിനില്‍ നിന്ന് ഐഫോണ്‍ കവര്‍ന്ന കേസ്; പ്രതി പിടിയില്‍

crime
  •  2 months ago
No Image

ബാബ സിദ്ദിഖ് വധക്കേസ്; നവി മുംബൈയിലെ സ്‌ക്രാപ്പ് ഡീലറെ അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലുള്ളവരുടെ എണ്ണം 10 ആയി

National
  •  2 months ago
No Image

ഡല്‍ഹിയില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

crime
  •  2 months ago
No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago