HOME
DETAILS

ഇന്ധന വില: അധിക നികുതി ഒഴിവാക്കണം

  
backup
February 16 2021 | 04:02 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%92%e0%b4%b4%e0%b4%bf

 


അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവിലയ്‌ക്കെതിരേ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും പുല്ലുവില കല്‍പ്പിച്ച് മുന്നോട്ടുപോവുകയാണ്. പെട്രോളിനും ഡീസലിനും റെക്കോര്‍ഡ് വിലയാണ് കഴിഞ്ഞദിവസം ഉണ്ടായിരിക്കുന്നത്. അതിനൊപ്പം പാചകവാതക വിലയും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു സങ്കോചവും തോന്നിയില്ല. വില ഇത്തരത്തില്‍ വര്‍ധിക്കുകയാണെങ്കില്‍ പെട്രോള്‍ ലിറ്ററിന് 100 രൂപ കടക്കുന്ന ദിവസം വിദൂരമല്ല. ഗാര്‍ഹികാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഡിസംബറില്‍ രണ്ടുതവണയും ഈ മാസം തുടക്കത്തില്‍ 100 രൂപ, 25 രൂപ തോതിലും വര്‍ധിപ്പിച്ചിരുന്നു. ഒന്നര മാസത്തിനുള്ളില്‍ പാചകവാതകത്തിന് 175 രൂപയാണ് കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും ചേര്‍ന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്.


പെട്രോളിനും ഡീസലിനും ദിവസംതോറും 35, 40 പൈസ വര്‍ധിപ്പിക്കുമ്പോള്‍ ഉപയോക്താക്കള്‍ അത് ഗൗനിക്കുകയില്ലെന്ന കണക്കുകൂട്ടലിലായിരിക്കാം കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, അത് ഒരു മാസത്തിലെത്തുമ്പോള്‍ മാസംതോറും വര്‍ധിപ്പിക്കുന്ന പാചകവാതക വിലയ്‌ക്കൊപ്പം എത്തുന്നു. പാചകവാതകത്തിന് മാസത്തിലൊരിക്കല്‍ വില വര്‍ധിപ്പിക്കുമ്പോള്‍ സാധാരണക്കാരായ കുടുംബങ്ങളില്‍ നടുക്കമുണ്ടാക്കിയാലും ദിവസങ്ങള്‍ക്കുള്ളില്‍ വിസ്മരിച്ചുകൊള്ളുമെന്നും പെട്രോള്‍, ഡീസല്‍ വില ദിവസംതോറും പൈസ നിരക്കില്‍ വര്‍ധിപ്പിക്കുമ്പോള്‍ അതവര്‍ കാര്യമാക്കില്ലെന്നുമുള്ള നിഗമനമായിരിക്കാം ഈ ബ്ലേഡ് പ്രയോഗത്തിനുപിന്നില്‍.


കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പെട്രോളിന് രണ്ട് രൂപയും ഡീസലിന് നാല് രൂപയും ഇന്‍ഫ്രാസെസ് ചുമത്തുമെന്ന് പറഞ്ഞിരുന്നു. അവര്‍ അത് നടപ്പില്‍വരുത്തുകയും ചെയ്തു. ആ പ്രത്യാഘാതവും കൂടിയാണിപ്പോള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.


കുതിച്ചുയരുന്ന ഇന്ധനവിലയ്ക്ക് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറയുന്ന ന്യായം ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനാലാണെന്നാണ്. പണ്ടുമുതല്‍ തന്നെ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയ്ക്കാവശ്യമായ ഇന്ധനം ഇവിടെ ഉല്‍പാദിപ്പിക്കുന്നില്ല. അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് 60 ഡോളര്‍ ആയതും വിലവര്‍ധനയ്ക്ക് കാരണമായി മന്ത്രി പറയുന്നുണ്ട്. എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളില്‍ ബാരലിന് 140 ഡോളര്‍ വരെ വില ഉണ്ടായിരുന്ന കാലത്തുപോലും കണ്ണില്‍ച്ചോരയില്ലാത്ത വിലവര്‍ധന ഉണ്ടായിരുന്നില്ല.
രാജ്യത്തിന്റെ സാമ്പത്തികനില മുന്‍പോട്ടുപോകണമെങ്കില്‍ ദിവസേനയുള്ള ഇന്ധനവില വര്‍ധനവും മാസംതോറുമുള്ള പാചകവാതക വിലവര്‍ധനവും അനിവാര്യമാണെന്നാണ് മന്ത്രിയുടെ മറ്റൊരു ന്യായം. രാജ്യത്തിന്റെ വികസനവും പുരോഗതിയും ഇന്ധനവിലയെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്ന തോന്നലാണ് ഇത്തരം പ്രസ്താവനകള്‍ സാധാരണക്കാരില്‍ ഉളവാക്കുക. കോര്‍പറേറ്റുകള്‍ക്ക് വന്‍തോതിലുള്ള നികുതിയിളവുകളാണ് കഴിഞ്ഞവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. കോടികള്‍ വരുന്ന ഇത്തരം നികുതിയിളവുകള്‍ രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമല്ലാതെ വരികയും ഇന്ധന വില വര്‍ധനവിലൂടെ സാധാരണക്കാരന്റെ ചുമലില്‍ കെട്ടിവയ്ക്കുന്ന അമിത നികുതിഭാരം വികസനത്തിന് അനിവാര്യമാണെന്നും മന്ത്രി പറയുന്നത് ഏത് സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്?


യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നാമമാത്രമായ എണ്ണവില വര്‍ധനയെപോലും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി. എണ്ണവില വര്‍ധിച്ചുകൊണ്ടിരിക്കുന്നത് മന്‍മോഹന്‍ സിങ്ങിന്റെ ഭരണപരാജയമായിട്ടായിരുന്നു അന്ന് മോദി വിലയിരുത്തിയത്.
പെട്രോള്‍ വില നിര്‍ണയാധികാരം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് 2010ലും ഡീസല്‍ വില നിര്‍ണയാധികാരം വിട്ടുകൊടുത്തത് 2014ലുമാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍. എണ്ണവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് പറയുന്നത് വെറുംവാക്കാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇന്ധനവില വര്‍ധിപ്പിച്ചതേയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഇതേ നയം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. വിലനിര്‍ണയാധികാരം പൂര്‍ണമായും പൊതുമേഖലാ എണ്ണക്കമ്പനിക്കായിരുന്നുവെങ്കില്‍ ഇതെങ്ങനെ സംഭവിച്ചു.


രൂക്ഷമായ വിലക്കയറ്റത്തിന്റെ രൂപത്തിലും ഇന്ധനവില വര്‍ധന ജനങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡിന്റെ പിടിയില്‍ നിന്ന് കേരളം ഇപ്പോഴും മുക്തമായിട്ടില്ല. മറ്റെല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ഭീഷണി ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ അത് രൂക്ഷമായിത്തുടരുന്നു. സാധാരണക്കാരന്റെ നില ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. അപ്പോഴാണ് കൂനിന്മേല്‍ കുരുവെന്നപോലെ അടിക്കടി ഇന്ധനവില വര്‍ധിച്ചുകൊണ്ടിരിക്കുന്നത്.


സാധാരണക്കാരോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ വഴിയും നേതാക്കളും മന്ത്രിമാരും പ്രസംഗങ്ങളിലൂടെയും പൊതുസമൂഹത്തെ ഉദ്‌ബോധിപ്പിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഇതില്‍ ആത്മാര്‍ഥതയുടെ കണികയുണ്ടെങ്കില്‍ ഇന്ധനവില വര്‍ധനവിലൂടെ അധികമായി കിട്ടുന്ന വില്‍പന നികുതി വേണ്ടെന്നുവയ്ക്കുകയല്ലേ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. 2005ലും 2011ലും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികവില്‍പന നികുതി വേണ്ടെന്നുവച്ചതിന്റെ ഉദാത്ത മാതൃക ഈ ഭരണകൂടത്തിന് മുന്‍പില്‍ ഉണ്ടല്ലോ. ജനതയോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെങ്കില്‍ ഇന്ധനവില വര്‍ധനവിലൂടെ ലഭിക്കുന്ന അധികവില്‍പന നികുതി വേണ്ടെന്നുവയ്ക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago