HOME
DETAILS

മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കര്‍ഷക സമരത്തെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ബൈഡന് അഭിഭാഷകരുടെ കത്ത്

  
backup
February 16 2021 | 06:02 AM

world-us-lawyers-write-to-president-biden-on-farmers-protests-2021

വാഷിങ്ടണ്‍: ഇന്ത്യയിലെ കര്‍ഷക സമരത്തെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് യു. എസിലെ ഒരു കൂട്ടം അഭിഭാഷകരുടെ തുറന്ന കത്ത്. ദക്ഷിണേന്ത്യന്‍ വംശജരായ 40ലധികം അഭിഭാഷകരാണ് കത്തെഴുതിയത്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി, യു.എസ് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക് ഷുമര്‍, വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഗ്രിഗറി വീല്‍ഡന്‍, തുടങ്ങിയവര്‍ക്കും അഭിഭാഷകര്‍ കത്തയച്ചിട്ടുണ്ട്.

രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തിന്റെ വ്യാപ്തിയും അതിനെ അടിച്ചമര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെക്കുറിച്ചും കത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. സമാധാനപരമായ പ്രതിഷേധത്തെ അക്രമം സെന്‍സര്‍ഷിപ്പ്, അനാവശ്യ അറസ്റ്റ് തുടങ്ങിയവയിലൂടെ നിയമവിരുദ്ധമായി മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.

തൊഴിലാളി പ്രവര്‍ത്തക നൗദീപ് കൗര്‍, അറസ്റ്റ് ചെയ്ത കര്‍ഷകന്‍ നവ്‌റീത് സിംഗ്, കര്‍ഷകരെ ചികിത്സിക്കുമ്പോള്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന ഡോക്ടര്‍ സ്വാമിമാന്‍ സിംഗ് തുടങ്ങിയവരുടെ കാര്യങ്ങള്‍ കത്തില്‍ എടുത്തു പറയുന്നു. കൂട്ടമായി ആളുകളെ അറസ്റ്റ് ചെയ്യുന്നതിന് പുറമേ പ്രതിഷേധം നടക്കുന്ന സ്ഥലത്ത് ഇന്റര്‍നെറ്റ് റദ്ദ് ചെയ്തും, മാധ്യമപ്രവര്‍ത്തകരെ വിലക്കിയും കേന്ദ്രം സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പരാമര്‍ശമുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തുന്ന സമരം രണ്ട് മാസം പിന്നിടുമ്പോഴാണ് യു.എസ് അഭിഭാഷകര്‍ സമരത്തിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റിന് കത്തയച്ചിരിക്കുന്നത്.

നേരത്തെ കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി പോപ് ഗായിക റിഹാന, യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്, സാമൂഹ്യ പ്രവര്‍ത്തക മീന ഹാരിസ് തുടങ്ങിയവര്‍ നേരത്തെ കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago