റിയാബിന്റെ തലപ്പത്ത് വീണ്ടും കെ പത്മകുമാര്‍
റിയാബ് മെംബര്‍ സെക്രട്ടറിയായി കെ. പത്മകുമാറിനെ വീണ്ടും നിയമിച്ച് വ്യവസായ വകുപ്പ് ഉത്തരവിറക്കി. മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ റിയാബ് മെംബര്‍ സെക്രട്ടറിയായിരിക്കെ പത്മകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഡിറ്റും മേല്‍നോട്ടവുമാണ് റിയാബിന്റെ ചുമതല. അഴിമതി കേസില്‍ ജയില്‍വാസം അനുഭവിച്ച വ്യക്തിയെയാണ് റിയാബിന്റെ തലപ്പത്ത് വീണ്ടും നിയമിക്കുന്നത്.
മലബാര്‍ സിമന്റ്സിലെ നാല് അഴിമതി കേസുകളില്‍ പ്രതിയാണ് കെ. പത്മകുമാര്‍.
കുടുതല്‍ പണം നല്കി വിദേശത്തു നിന്ന് ചേര്‍ത്തല പ്ലാന്റിലേക്ക് ക്ലിങ്കര്‍ ഇറക്കുമതി ചെയ്ത് അത് വാളയാറിലെ മലബാര്‍ സിമന്റ്സില്‍ കൊണ്ടുവന്ന് സിമന്റ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലാകുന്നത്. അന്നദ്ദേഹം റിയാബിന്റെ സെക്രട്ടിറിയായിരുന്നു. നാലുമാസം ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടും കെ പത്മകുമാര്‍ തന്നെ റിയാബിന്റെ സെക്രട്ടറിയായി വരുന്നത് മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട അഴിമതി കേസുകള്‍ പോലും അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ഈ കേസുകളെല്ലാം ഇപ്പോള്‍ നിലനില്ക്കുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."