കിഴക്കമ്പലത്ത് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന ട്വന്റി ട്വന്റി പ്രവര്ത്തകന് മരിച്ചു
തിരുവനന്തപുരം: വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്ത്തകന് ദീപു(37) മരിച്ചു. ഇന്ന് ഉച്ചയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
ശനിയാഴ്ച കിഴക്കമ്പലം പഞ്ചായത്തില്‍ വിളക്കണയ്ക്കല്‍ സമരം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വീടുകയറി പ്രചരണം നടത്തിയ ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ബഷീര്‍, സൈനുദ്ദീന്‍, അബ്ദുറഹ്മാന്, അബ്ദുള്‍ അസീസ് എന്നിവരെ
പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. . കഴിഞ്ഞ ദിവസം കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മര്‍ദ്ദനമേറ്റ ദീപുവിന് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവമാണെന്ന് ബോധ്യപ്പെടുകയും സ്ഥിതി ഗുരുതരമായതോടെ യുവാവിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. നില ഗുരുതരമായി തുടരുന്നതിനിടെയാണ് അന്ത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."