HOME
DETAILS
MAL
ലഹരിവിമുക്ത ഗ്രാമം കൂട്ടായ്മ രൂപീകരിച്ചു
backup
August 18 2016 | 21:08 PM
നടുവണ്ണൂര്‍: 'മദ്യലഹരി വിമുക്ത ഗ്രാമം' എന്ന ലക്ഷ്യത്തോടെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ സ്ത്രീശക്തി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസും ചര്‍ച്ചയും സംഘടിപ്പിച്ചു. ഓപറേഷന് മുക്തി കോഡിനേറ്റര്‍ പ്രദീപന് മാസ്റ്റര്‍ വിഷയമവതരിപ്പിച്ചു.
സുനിത കൊമ്പന്പറമ്പത്ത് അധ്യക്ഷയായി. തിരുവരങ്ങ് സാംസ്കാരിക കൂട്ടായ്മ, ഐശ്വര്യ, സ്വാതി കുടുംബശ്രീകള്‍, കൈരളി, ജ്യോതി, തണല്‍ സ്വയം സഹായ സംഘങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരു വര്‍ഷത്തെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം നടപ്പാക്കാന്‍ തീരുമാനമായി.
നല്ലശ്ശേരി ബാലകൃഷ്ണന് നായര്‍, ഷിജി സി.എം, സുജിത്ത് ആര്, അമല്‍ യു.എസ്, ജയേഷ് എ.സി, മധുകുമാര്‍ ആര്, വിനോദ് ആര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."