ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം, വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടിയില്ല: മുഖ്യമന്ത്രിയോട് ഉമ്മന്‍ചാണ്ടി
കണ്ണൂര്‍: സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി ഉദ്യോഗാര്‍ഥികളുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അവരുടെ ആവശ്യം എന്തെന്ന് മനസിലാക്കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.ഉദ്യോഗാര്‍ഥികള്‍ പറയുന്നത് കേള്‍ക്കാതെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയില്ല, തന്നെ എന്തുവേണമെങ്കിലും പറയട്ടേയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പി.എസ്.സി ഉദ്യോഗാര്‍ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറാവണം. സമരക്കാരുമായി ചര്‍ച്ച നടത്തിയാല്‍ ആരാണ് അവരുടെ കാലുപിടിക്കേണ്ടത് എന്ന കാര്യം മുഖ്യമന്ത്രിക്ക് മനസിലാകുമെന്നും ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത് കള്ളക്കണക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 4125 നിയമനങ്ങള്‍ മാത്രമാണ് നടന്നതെന്ന മുഖ്യമന്ത്രിയുടെ വാദം കളവാണ്. പിന്‍വാതില്‍ നിയമനം നടത്തുന്ന സര്‍ക്കാരിന് ഓശാന പാടുകയാണ് ഡിവൈഎഫ്‌ഐ. ഇതേ ഡിവൈഎഫ്‌ഐ ആണ് മമത സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഉദ്യോഗാര്‍ഥികളുടെ മുന്നില്‍ മുട്ടിലിഴയേണ്ടത് മറ്റാരുമല്ല ഉമ്മന്‍ചാണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു.ഉദ്യോഗാര്‍ഥികളുടെ സമരത്തെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ പ്രതിപക്ഷം കുത്സിത ശ്രമം നടത്തുകയാണ്. സമരത്തെ മുന്‍ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുന്നത് അസാധാരണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."