ഇപ്പോഴത്തെ സമരം സീറ്റിന് വേണ്ടിയല്ല; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനേയില്ലെന്ന് ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തില്‍ ഒറ്റയാളായി വന്ന് ബി.ജെ.പിയെ ഞെട്ടിച്ച ശോഭാ സുരേന്ദ്രന് വീണ്ടും നേതൃത്വത്തെ ഞെട്ടിക്കുന്നു. ഇപ്പാള്‍ താന്‍ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയാണെന്ന വാര്‍ത്ത വന്നതിനാലാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്ന ആമുഖത്തോടെ തുടങ്ങിയ ശോഭാ സുരേന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി.
അതിനാല്‍ ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
'ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്നതടക്കമുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല. സംസ്ഥാന കേന്ദ്ര നേതൃത്വത്തെ മത്സരിക്കില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പേ അറിയിച്ചതാണ്. ഇപ്പോള്‍ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാര്‍ത്ത വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കുന്നത്', ശോഭ പ്രതികരിച്ചു.
ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടാകുമെന്നും ഒരു സീറ്റും ചോദിക്കാതെ പ്രചാരണ രംഗത്ത് സജീവമാകുമെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."