വാളയാര്‍ കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാവില്ല; സി.ബി.ഐ കേസ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വാളയാറില്‍ രണ്ട് പെണ്‍കുട്ടികളുടെ മരണത്തിനിടയാക്കിയ കേസ് അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും കേസ് ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് 10 ദിവസത്തിനുളളില്‍ വ്യക്തമാക്കണമെന്നും സി.ബി.ഐയോട് ഹൈക്കോടതി.
അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. സി.ബി.ഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് മരിച്ച പെണ്‍കുട്ടികളുടെ മാതാവ് നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
വാളയാറില്‍ രണ്ട് പെണ്‍കുട്ടിളെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.
കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി നടപടി ഹൈക്കോടതി അടുത്തയിടെ റദ്ദാക്കിയിരിന്നു. പുനരന്വേഷണത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലാണെന്നും വൈകാതെ തീരുമാനമെടുക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്കിയ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."