ഇന്ത്യയിൽ നിന്നും ആസ്‌ത്രസെനിക വാക്സിൻ സഊദിയിൽ എത്തി
റിയാദ്: ഇന്ത്യയിൽ നിന്നും ആസ്‌ത്രസെനിക വാക്സിന് സഊദിയിൽ എത്തി. സഊദിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. സിറാമിന്റെ 30 ലക്ഷം ഓക്‌സ്ഫഡ്- ആസ്ട്രാസെനിക വാക്‌സിനാണ് സഊദിയിൽ എത്തിയത്. അടുത്ത ദിവസങ്ങളില്‍ 70 ലക്ഷം ഡോസുകള്‍ കൂടി എത്തും. ഓക്‌സ്ഫഡ് സര്‍വകലാശാലയും മരുന്ന് കമ്പനിയായ ആസ്ട്രാസെനികയും ചേര്‍ന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന്‍ ആണിത്.
ഒക്സ്ഫോഡ് സർവ്വകലാശാലയുടെ സഹായത്തോടെ ബ്രിട്ടൻ വികസിപ്പിച്ച ആസ്ത്രസെനിക കൊവിഡ് വാക്സിന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയതായി ഇന്ന് വൈകീട്ടാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്. വാക്സിൻ ഉപയോഗിക്കുന്നതിനും ഇറക്കുമതി അനുവദിക്കുന്നതിനുമായി ലഭിച്ച ഡാറ്റയെ അടിസ്ഥാനമാക്കി നടത്തിയ അടിസ്ഥാനത്തിൽ കൃത്യമായ ശാസ്ത്രീയ രീതിശാസ്ത്രമനുസരിച്ച് അതിന്റെ എല്ലാ വിശദാംശങ്ങളും അവലോകനം ചെയ്താണ് അംഗീകാരം നൽകിയതെന്ന് അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ മാസം 26 ന് ഇന്ത്യയിൽ അസ്‌ത്രസെനിക കൊവിഡ് വാക്‌സിൻ നിർമ്മിച്ച് വിതരണം നടത്തുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അടാർ പൂനവല്ല റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ഒരാഴ്ച്ചക്കകം ഇന്ത്യയിൽ നിന്നും ആസ്‌ത്രസെനിക വൈറസ് വാക്‌സിന് സഊദിയിൽ എത്തിച്ചേരുമെന്നും 5.25 ഡോളർ വീതമുള്ള മുപ്പത് ലക്ഷം ഡോസുകളാണ് സഊദിയിൽ എത്തിക്കുകയെന്നും വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്നും വാക്‌സിൻ സഊദിയിൽ എത്തുന്നതോടെ നേരിട്ടുള്ള വിമാന സർവീസിനും സാധ്യതയുണ്ടെന്നുമുള്ളതടക്കമുള്ള വാർത്തകളും പുറത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."