HOME
DETAILS

പഴ്സണൽ സ്റ്റാഫിലുള്ളവർക്ക് പെൻഷൻ തുടരുമെന്ന് കോടിയേരി

  
backup
February 21 2022 | 06:02 AM

9563265-56356


തിരുവനന്തപുരം
മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫിലുള്ളവർക്കു നൽകിവരുന്ന പെൻഷൻ തുടരുകതന്നെ ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ 1984 മുതൽ പഴ്സനൽ സ്റ്റാഫിലുള്ളവർക്ക് പെൻഷൻ നൽകിവരുന്നുണ്ട്. ഗവർണറല്ല ഇതുസംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു മന്ത്രിയോടൊപ്പം അഞ്ചു വർഷത്തേക്കാണ് സ്റ്റാഫിനെ നിയമിക്കുന്നത്. രണ്ടു വർഷത്തിനു ശേഷം ആളെ മാറ്റി പുതിയ ആളിനെ നിയമിക്കുന്നൂവെന്നതു തെറ്റായ ആരോപണമാണ്. ഗവർണർ സ്ഥാനം ആവശ്യമില്ലാത്ത പദവിയാണെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ, ഫെഡറൽ സംവിധാനത്തിൽ രാജ്യത്ത് ഗവർണർ പദവിയുണ്ട്. അതുകൊണ്ട് അതിനനുസരിച്ച് മുന്നോട്ടുപോകുന്നു. ഗവർണറും സർക്കാരും സംഘർഷത്തിൽ നിൽക്കേണ്ട സ്ഥാപനങ്ങളല്ല. യോജിച്ച് പോകേണ്ടവയാണ്. രണ്ടും തമ്മിൽ യുദ്ധമേഖലയാക്കാൻ ഉദ്ദേശിക്കുന്നില്ല. ഗവർണറുടെ നിലപാട് എന്താണെന്നു സമൂഹത്തിനു മനസിലായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ഗവർണറുടെ സ്റ്റാഫിൽ ആരെ നിയമിക്കുന്നുവെന്നത് ഗവർണറാണ് തീരുമാനിക്കേണ്ടത്. മന്ത്രിമാരുടെ സ്റ്റാഫിൻ്റെ കാര്യത്തിൽ മന്ത്രിമാരും. ഗവർണർ സർക്കാരിനോട് വസ്തുതകൾ ചോദിച്ചാൽ തെറ്റില്ല. അല്ലാതെയുള്ള ഇടപെടൽ അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago