സൈക്കിളിനെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യം; മോദിക്ക് അഖിലേഷ് യാദവിന്റെ മറുപടി
ലഖ്‌നൗ: സൈക്കിളിനെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അഖിലേഷ് യാദവ്. ഭീകരര്‍ സൈക്കിള്‍ തെരഞ്ഞെടുക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് അഖിലേഷിന്റെ പ്രതികരണം.
'സൈക്കിള്‍ കര്‍ഷകരെ അവരുടെ വയലുമായി ബന്ധിപ്പിക്കുന്നു. സമൃദ്ധിയുടെ അടിത്തറയിടുന്നു. സൈക്കിള്‍ നമ്മുടെ പെണ്‍മക്കളെ സ്‌ക്കൂളില്‍ കൊണ്ടു പോകുന്നു. സാമൂഹിക നിയന്ത്രണങ്ങള്‍ക്കപ്പുറത്ത് അത് മുന്നോട്ട് കുതിക്കുന്നു. പണപ്പെരുപ്പം സ്പര്‍ശിക്കാതെ. സാധാരണക്കാരന്റെ സവാരിയാണ് സൈക്കിള്‍. സൈക്കിളിനെ അപമാനിക്കുന്നത് രാജ്യത്തെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമാണ്'- അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്ന റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. അഹമദാബാദ് സ്‌ഫോടനം ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. സ്‌ഫോടനങ്ങളില്‍ ബോംബുകള്‍ സൈക്കിളുകളിലാണ് സൂക്ഷിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടിയ മോദി എന്തുകൊണ്ടാണ് ഭീകരര്‍ സൈക്കിള്‍ തന്നെ തെരഞ്ഞെടുക്കുന്നതെന്നും പറഞ്ഞു. ചില രാഷ്ട്രീ പാര്‍ട്ടികള്‍ തീവ്രവാദികളോട് മൃദുസമീപനം സ്വീകരിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."