HOME
DETAILS
MAL
യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റ് തകര്‍ന്നതായി റഷ്യ; നിഷേധിച്ച് യുക്രൈന്
backup
February 21 2022 | 12:02 PM
യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റ് തകര്‍ന്നതായി റഷ്യ. ആക്രമണത്തില്‍ റഷ്യ യുക്രൈന് അതിര്‍ത്തിയില്‍ നിന്ന് 150 മീറ്റര്‍ അകലെ റോസ്തോവ് മേഖലയിലെ സൈനിക പോസ്റ്റ് തകര്‍ന്നതായി എഫ്.എസ്.ബിയെ ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ഇന്റര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഈ വാര്‍ത്ത യുക്രൈന് സൈന്യം നിഷേധിച്ചതായി പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളും എഫ്.എസ്.ബി പുറത്തുവിട്ടിരുന്നു. ഒരു ഒറ്റമുറി കെട്ടിടവും, ചിതറിക്കിടക്കുന്ന റഷ്യന്‍ പതാകയുടെ അവശിഷ്ടങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്.
കിഴക്കന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ അനുകൂല വിഘടനവാദികളുടെ അധീനതയിലുള്ള പ്രദേശത്ത് യുക്രൈന് സൈന്യം ഇടയ്ക്കിടെ ഷെല്ലാക്രമണം നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."