ദമാം കെ എം സി സി നേതാവ് നാട്ടിൽ മരണപ്പെട്ടു
ദമാം: വേങ്ങര മണ്ഡലം കെ എം സി സി അംഗമായിരുന്ന അഞ്ചു കണ്ടത്തിൽ അബ്ദുൽ ഹമീദ് എന്ന ബാവ (56) നാട്ടിൽ വെച്ച് മരണപ്പെട്ടു. കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചാണ് മരണപ്പെട്ടത്. വേങ്ങര മണ്ഡലം വലിയോറ മുതലമാട് സ്വദേശിയാണ്. വളരെയേറെ കാലം പ്രവാസിയായിരുന്ന ഇദ്ദേഹം സഊദിയിലെ ദമാം ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ലീവിന് നാട്ടിൽ പോയപ്പോഴാണ് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ പ്രവേശിച്ചത്.
ദമാമിൽ കെഎംസിസി യുടെ സജീവ പ്രവർത്തകൻ ആയിരുന്ന ഇദ്ദേഹം നാട്ടിലും ലീഗിന്റെ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ബാവയുടെ മരണം സഹപ്രവർത്തകർക്കിടയിൽ ഏറെ വേദനയാണ് സമ്മാനിച്ചത്. ദമാം വേങ്ങര മണ്ഡലം കെഎംസിസി, മലപ്പുറം ജില്ലാ കെഎംസിസി തുടങ്ങി കെഎംസിസിയുടെ മുഴുവൻ പരിപാടികളിലേയും സജീവ സാനിധ്യമായിരുന്നു. ഭാര്യ : സൈനബ, മക്കൾ: സുഫീക്കർ അലി, മർസൂഖ്, ജാസിറ, സഫീറ, മരുമക്കൾ: മുഹ്സിന, തസ്‌നി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."