HOME
DETAILS

ലോകായുക്ത: ന്യായീകരിച്ച് ഭരണപക്ഷം; ആദ്യം കാനത്തെ ബോധ്യപ്പെടുത്തൂവെന്ന് പ്രതിപക്ഷം

  
backup
February 22 2022 | 07:02 AM

opposition-slams-lokayuktha-ordinance-2022

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിക്കെതിരെ അടിയന്തിര പ്രമേയ നോട്ടിസ് നല്‍കി പ്രതിപക്ഷം. അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുര്‍ബലപെടുത്താനാണ് സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. ലോകായുക്ത നിയമ ഭേദഗതി കാനം രാജേന്ദ്രനെയെങ്കിലും ബോധ്യപ്പെടുത്തണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയ സണ്ണി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.

നിയമ മന്ത്രി പി രാജീവാണ് നോട്ടിസില്‍ മറുപടി നല്‍കിയത്. ഗവര്‍ണ്ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് അടിയന്തിര പ്രമേത്തിലൂടെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ് വഴക്കം ഉണ്ടാക്കുമെന്ന് പി രാജീവ് മറുപടി പറഞ്ഞു.

ഈ നിയമഭേദഗതി വിചിത്രമാണെന്ന ആക്ഷേപത്തെ മന്ത്രി തള്ളിക്കളഞ്ഞു. വിചിത്രമായത് പഴയ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പാണ്.അത് കൊണ്ടാണ് ഭേദഗതി കൊണ്ട് വന്നത്. രാജ്യത്ത് ഒരിടത്തും നിലവിലില്ലാത്ത നിയമമായിരുന്നു ഇതെന്നും ലോകയുക്ത നിയമ ഭേദഗതിയെ നിയമ മന്ത്രി ന്യായീകരിച്ചു. അഴിമതിക്കെതിരെ എന്നും ഇടത് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കര്‍, ബില്‍ അവതരണവേളയില്‍ നിരാകരണ പ്രമേയം കൊണ്ടുവരാമെന്ന് അറിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago