HOME
DETAILS

കേട്ട് പ്രണയിച്ച നാരായണി...

  
backup
February 23 2022 | 04:02 AM

kerala-kpac-lalitha-as-narayani-in-mathilukal123-2022

അനശ്വരപ്രണയങ്ങള്‍ കൊണ്ട് മലയാളികളെ വിസ്മരിപ്പിച്ച ബേപ്പൂര്‍ സുല്‍ത്താന്‍ ബഷീര്‍. അതില്‍ നാമേറെ കൊതുകത്തോടെ അറിഞ്ഞ മതിലുകളിലെ പ്രണയം. മതിലിനപ്പുറത്തെ ആ ശബ്ദത്തോട് ബഷീറിനുണ്ടായ പ്രണയം ഏതിനും മേലെയാണ്.

നാരായണി എന്നു പേരു കേള്‍ക്കുമ്പോള്‍ ബഷീറിന്റെ നാരായണിയെ അല്ലാതെ മറ്റാരെയാണ് മലയാളിക്ക് ഓര്‍മ വരിക. മതിലിനപ്പുറത്തുനിന്നുയരുന്ന ശബ്ദത്തിലൂടെ മാത്രം നമുക്കും ബഷീറിനും പരിചിതയായ നാരായണി. ആ ശബ്ദത്തിലെ പ്രണയം പ്രേക്ഷകര്‍ക്കും ബഷീറിനും ഹൃദയത്തിലേക്കുള്ള മഴച്ചാറ്റലായി. രാഷ്ട്രീയ തടവുകാരനായിരുന്നു ബഷീര്‍. എഴുത്തുകാരനായതുകൊണ്ട് തന്നെ ബഷീറിന് ജയിലില്‍ വിഐപി പരിഗണനയായിരുന്നു. ജയിലറും വാര്‍ഡനുമൊക്കെ സുഹൃത്തുക്കള്‍. മതിലിനപ്പുറം വനിതാ ജയില്‍. ഇങ്ങനെ തടവുജീവിതം ആസ്വദിച്ചുവരവെ ഒരു സന്തോഷവാര്‍ത്ത ബഷീറിനെ തേടിയെത്തുന്നു. രാഷ്ടീയ തടവുകാര്‍ക്ക് മാപ്പ് നല്‍കിയതിനാല്‍ അദ്ദേഹത്തിന് ഉടന്‍ ജയിലില്‍ നിന്ന് പുറത്തുപോകാം. സ്വാതന്ത്ര്യത്തിന്റെ രസം ബഷീറില്‍ ഓടിയെത്തുന്നു. എന്നാല്‍, തന്റെ പേര് പട്ടികയില്‍ കാണാനില്ലാത്തതിനാല്‍ ഇപ്പോള്‍ പുറത്തുപോകാനാവില്ലെന്ന് ബഷീര്‍ അറിയുന്നു. സ്വാതന്ത്ര്യത്തിന്റെ രസം ബഷീറില്‍ നിന്ന് അകലുന്നു. അങ്ങനെയിരിക്കെ മതിലിനരികെ നിന്ന് ചൂളമടിക്കുന്ന ബഷീറിലേക്ക് ഒരു പെണ്‍ശബ്ദം വന്നുവീഴുന്നു.
'ആരാ അവിടെ ചൂളമടിക്കുന്നത്?'
അത്ഭുതത്തില്‍, ആവേശത്തില്‍, ആഹ്ലാദത്തില്‍, പ്രണയത്തില്‍ ബഷീര്‍ പറന്നുയരുന്നു.
'ഞാനാ' ആവേശത്തോടെ മറുപടി.
'പേരെന്താ?'പെണ്‍ശബ്ദം വീണ്ടും.
'ബഷീര്‍. എളിയ തോതില്‍ ഒരു എഴുത്തുകാരനാണ്. രണ്ടരക്കൊല്ലത്തെ തടവ്. ഇപ്പോ ഞാനിവിടെ തനിച്ചാ. കൂട്ടുകാരെല്ലാം പോയി. പേര് പറഞ്ഞില്ലല്ലോ.'
'നാരായണി.'
'സുന്ദരമായ പേര്. വയസ്സ്?'
'22'
'സുന്ദരമായ വയസ്സ്.'
ബഷീറിന്റെ ജയില്‍ ദിനങ്ങള്‍ വീണ്ടും പുഷ്പിക്കുകയാണ്. മതിലിനപ്പുറവും ഇപ്പുറവും നിന്ന് അവര്‍ പ്രണയിച്ചു.

'എനിക്കൊരു റോസാ ചെടി തരുമോ?' എന്ന് നാരായണി.
'ഈ ഭുവനത്തിലുള്ള എല്ലാ പനിനീര്‍ ചെടികളും ഞാന്‍ നാരായണിക്ക് തരും' എന്നാണ് ബഷീര്‍ അതിനു മറുപടി പറയുന്നത്.
മതിനപ്പുറവും ഇപ്പുറവും നിന്ന് അവര്‍ പ്രണയിച്ചു. അവര്‍ പ്രപഞ്ചത്തെപ്പറ്റിയും പ്രണയത്തെപ്പറ്റിയും ദൈവത്തെപ്പറ്റിയും പറഞ്ഞ് പ്രണയിച്ചു.

ബഷീറിനെ മാത്രമേ നാം കണ്ടിട്ടുള്ളൂ...നാരായണി എത്തിയത് ലളിതയുടെ ശബ്ദത്തിലായിരുന്നു. പരസ്പരം കാണാതെ പ്രണയത്തിലാകുന്ന ബഷീറും നാരായണിയും മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ജോഡികളായിരുന്നു.

നാരായണി : 'ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍ക്കുമോ'

ബഷീര്‍ : 'പ്രിയപ്പെട്ട നാരായണീ, മരണത്തെ പറ്റി ഒന്നും പറയുക സാധ്യമല്ല, ആരെപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരനു മാത്രമേ അറിയൂ.'

(ഒന്നാലോചിച്ചിട്ട്)...

'ഞാനായിരിക്കും ആദ്യം മരിക്കുന്നത്..'

നാരായണി : 'അല്ല..ഞാനായിരിക്കും,

എന്നെ ഓര്‍ക്കുമോ'

ബഷീര്‍ : 'ഓര്‍ക്കും.!!!'

നാരായണി : 'എങ്ങനെ..!..

എന്റെ ദൈവമേ, അങ്ങെന്നെ എങ്ങനെ ഓര്‍ക്കും അങ്ങെന്നെ കണ്ടിട്ടില്ല..തൊട്ടിട്ടില്ല..എങ്ങനെ ഓര്‍ക്കും!'

ബഷീര്‍ : 'നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്.'

നാരായണി : 'ഭൂഗോളത്തിലെങ്ങുമോ അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്'

ബഷീര്‍ : 'നാരായണീ, മുഖസ്തുതിയല്ല, പരമസത്യം..മതിലുകള്‍!!! മതിലുകള്‍!!!

നോക്കൂ....ഈ മതിലുകള്‍ ലോകം മുഴുവനും ചുറ്റി പോകുന്നു..!!! '

നാരായണി : 'ഞാനൊന്നു പൊട്ടിക്കരയട്ടെ'

ബഷീര്‍ : 'ഇപ്പോള്‍ വേണ്ട. ഓര്‍ത്ത് രാത്രി കരഞ്ഞോളൂ..!!!'

1990 മേയ് 18നാണ് മതിലുകള്‍ തിയറ്ററുകളിലെത്തിയത്. അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു സംവിധാനം. 1990ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധനേടിയ ചിത്രം മികച്ച അഭിനയം, സംവിധാനം എന്നിവക്ക് ഉള്‍പ്പെടെ ആ വര്‍ഷത്തെ നാല് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago