HOME
DETAILS

ലോകായുക്ത അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭവിട്ടു

  
backup
February 23 2022 | 06:02 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%be%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%87


സ്വന്തം ലേഖകൻ
തിരുവനന്തപുരം
ലോകായുക്ത നിയമ ഭേദഗതിക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രതിപക്ഷത്തുനിന്ന് സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുർബലപ്പെടുത്താനാണ് സർക്കാർ നീക്കമെന്ന് ആരോപിച്ചാണ് അവതരണാനുമതി തേടിയത്. വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കുന്നത് ഉചിതമല്ലെന്നും പ്രശ്‌നം കോടതിയുടെ പരിഗണനയിലാണെന്നും ബില്ല് നിയമസഭയിൽ എത്തുമ്പോൾ നിരാകരണ പ്രമേയം കൊണ്ടുവരാമെന്നും പറഞ്ഞ് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിടുകയായിരുന്നു.


ഗവർണർ ഒപ്പിട്ട ഓർഡിനൻസ് അടിയന്തര പ്രമേയത്തിലൂടെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ് വഴക്കം ഉണ്ടാക്കുമെന്ന് നിയമ മന്ത്രി പി. രാജീവ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ചർച്ചയ്ക്ക് സർക്കാരിന് ഭയമില്ല. ലോകായുക്തയുടെ ഒരു അധികാരവും എടുത്ത് കളഞ്ഞിട്ടില്ല. ലോകായുക്ത നിയമത്തിലെ വിചിത്ര വകുപ്പായിരുന്നു 14. അതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നത്. ഒരു സ്റ്റാട്യൂട്ടറി സ്ഥാപനത്തിന് ഭരണ ഘടനാ സംവിധാനത്തെ മറി കടക്കാൻ കഴിയുമോ എന്നതാണ് ലോകായുക്ത ഭേദഗതിയിലെ ചോദ്യമെന്ന് രാജീവ് പറഞ്ഞു.നിരാകരണ പ്രമേയം കൊണ്ടുവരും എന്ന് പറഞ്ഞ ആളെ സഭയിൽ കാണുന്നില്ലെന്നും നിങ്ങളുടെ തർക്കം തീർത്തിട്ട് ഞങ്ങളോട് തർക്കം ഉന്നയിക്കാം എന്നും രാജീവ് പരിഹസിച്ചു. രമേശ് ചെന്നിത്തല സഭയിൽ എത്താതിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. സർക്കാരിന് ചർച്ചയ്ക്ക് ഭയമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഭേദഗതിയുടെ അത്യാവശ്യം മന്ത്രി വിശദീകരിച്ചില്ല. സി.പി.ഐ മന്ത്രിമാരേയും കാനത്തേയും ആദ്യം ബോധ്യപ്പെടുത്തണം. ലോകായുക്തയെ നേരത്തെ ചിന്ത വാരികയിൽ പുകഴ്ത്തിയ പിണറായി പുതിയ ചിന്തയിലേക്ക് വരാൻ കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു. ഞങ്ങൾക്ക് ഒപ്പം നിന്നാൽ അഴിമതിക്ക് കുട പിടിക്കാം എന്ന സന്ദേശമാണ് ലോകായുക്ത ഓർഡിനൻസ് നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. ഭരണഘടനാ വിരുദ്ധം എന്ന് നിയമ മന്ത്രി പറഞ്ഞത് നിയമ വിരുദ്ധമാണ്. ഇനി എന്തിനാണ് ലോകായുക്ത. അത് പിരിച്ചു വിടണം. ഇഷ്ടമുള്ളവരെ ചേർത്തു നിർത്താൻ ലോകായുക്ത നിയമത്തിൽ വെള്ളം ചേർത്തു. നാല് കേസ് വന്നപ്പോൾ മുഖ്യമന്ത്രി എന്തിനു പേടിക്കുന്നു. ഒരു വശത്ത് ഭേദഗതി കൊണ്ടുവരുന്നു. മറു വശത്തു ജലീലിനെ വിട്ട് ലോകായുക്തയെ അധിക്ഷേപിക്കുന്നു. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും സതീശൻ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago